തൃശൂര്‍: കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനില്‍ വികസനമെത്തിക്കുന്നതില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടെന്ന് ബിജെപിയും യുഡിഎഫും. പറപ്പുക്കര, മുരിയാട്, വേളൂക്കര (7 വാര്‍ഡുകള്‍), പൂമംഗലം (6 വാര്‍ഡുകള്‍) എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പറപ്പൂക്കര ഡിവിഷന്. കാര്‍ഷിക മേഖലയെ ജില്ലാ പഞ്ചായത്ത് തീര്‍ത്തും അവഗണിച്ചു. പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്കായി ധനസഹായങ്ങള്‍ അനുവദിച്ചില്ല. ഡിവിഷനില്‍ കടുത്ത കുടിവെള്ളക്ഷാമമുണ്ട്.
വേനല്‍ക്കാലത്ത് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. വാഴ കൃഷി ചെയ്യുന്ന കര്‍ഷകരാണ് വെള്ളമില്ലാതെ കൂടുതലും ബുദ്ധിമുട്ടുന്നത്. പ്രളയത്തില്‍ വാഴകൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടിയുണ്ടായില്ല. കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറായില്ലെന്ന് ജനങ്ങള്‍ പറയുന്നു. ഗ്രാമീണ റോഡുകളെല്ലാം തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളൊന്നും ഡിവിഷനില്‍ ചെലവഴിച്ചിട്ടില്ല. എല്‍ഡിഎഫിലെ ടി.ജി ശങ്കരനാരായണനാണ് നിലവില്‍ പറപ്പൂക്കര ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.
ജനാഭിപ്രായം
* കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് ജില്ലാപഞ്ചായത്തിന്റെ ഇടപെടലുണ്ടായില്ല
* വിവിധ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചെങ്കിലും കാര്യക്ഷമമായി വിനിയോഗിച്ചില്ല
* ഡിവിഷനില്‍ കടുത്ത കുടിവെള്ള ക്ഷാമം. കൃഷിക്ക് വെള്ളമില്ലാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍
* പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് ദുരിതാശ്വാസം ലഭിച്ചില്ല
* അറ്റകുറ്റപണി നടത്താത്തതിനാല്‍ റോഡുകളുടെ സ്ഥിതി ശോചനീയം
* അങ്കണവാടികളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല
* പട്ടികജാതി കോളനികളില്‍ സമഗ്ര വികസനമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി
* പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് പദ്ധതികള്‍ നടപ്പാക്കിയില്ല
* ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍
* കലാ-കായിക പ്രതിഭകള്‍ക്കായി യാതൊരു പദ്ധതിയും നടപ്പാക്കിയില്ല
* ഗ്രാമീണ വായനശാലകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല
എല്‍ഡിഎഫ് അവകാശവാദം
* മുരിയാടില്‍ 30 ലക്ഷം രൂപ ചെലവില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കി
* മുരിയാടില്‍ കലാഭവന്‍ മണി സ്മാരക സ്റ്റേഡിയം 35 ലക്ഷം രൂപ ചെലവിലും ആനന്ദപുരത്ത് 30 ലക്ഷം രൂപ ചെലവില്‍ സ്റ്റേഡിയവും സ്റ്റേജും നിര്‍മ്മിച്ചു
* ഒരു കോടി രൂപയോളം ചെലവില്‍ പാടശേഖരങ്ങളിലേക്ക് വെര്‍ട്ടിക്കല്‍ പമ്പ് സെറ്റുകള്‍ വിതരണം ചെയ്തു
* 10 ലക്ഷം രൂപ വിനിയോഗിച്ച് തൊട്ടിപ്പാളില്‍ കാര്‍ഷിക വിപണന സംഭരണ കേന്ദ്രം നിര്‍മ്മിച്ചു
* വിവിധ സ്ഥലങ്ങളിലായി മൊത്തം 30 ലക്ഷം രൂപ ചെലവില്‍ 3 മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു
* മുരിയാട് വെള്ളിലാംകുന്നില്‍ ഖാദി നെയ്ത്ത് കേന്ദ്രത്തിന് 28 ലക്ഷം രൂപ അനുവദിച്ചു
* സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഒരു കോടി രൂപയോളം നല്കി
* പുല്ലൂര്‍ കൊതുമ്പുച്ചിറ നീന്തല്‍ക്കുളം സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് 11 ലക്ഷം രൂപ നല്കി
* പള്ളത്ത് 12 ലക്ഷം രൂപ ചെലവില്‍ അങ്കണവാടി നിര്‍മ്മിച്ചു
* പ്രളയത്തില്‍ തകര്‍ന്ന വൈലത്തൂര്‍ ബണ്ട് പുനര്‍നിര്‍മ്മാണത്തിന് 20 ലക്ഷം രൂപ അനുവദിച്ചു
* നന്തിക്കര, നടവരമ്പ് സ്കൂളുകള്‍ക്ക് ഊട്ടുപുര, ഷെഡ് നിര്‍മ്മാണത്തിന് മൊത്തം 40 ലക്ഷം രൂപ നല്കി
* വൈലൂര്‍-ആലത്തൂര്‍ റോഡ് നിര്‍മ്മാണത്തിന് 20 ലക്ഷം രൂപയും പുല്ലൂര്‍-തുറവന്‍കാട് റോഡിന് 27 ലക്ഷവും മുളങ്ങ് റോഡിന് 20 ലക്ഷം രൂപയും അനുവദിച്ചു
* നന്തിക്കരയില്‍ മണല്‍ കടവ് നിര്‍മ്മാണത്തിന് 12 ലക്ഷം രൂപ നല്കി
* പന്തല്ലൂര്‍ മറ്റത്തൂര്‍ റോഡ് നിര്‍മ്മാണത്തിന് 30 ലക്ഷം രൂപയും അവിട്ടത്തൂര്‍ ആശാന് റോഡ് നവീകരണത്തിന് 20 ലക്ഷം രൂപയും അനുവദിച്ചു
* നടവരമ്പ് സീഡ് ഫാം നവീകരണത്തിന് 30 ലക്ഷം രൂപ നല്കി
* ആലത്തൂര്‍ പ്ലാവളപ്പ്, പറപ്പൂക്കര വടക്കേ ലക്ഷംവീട് എന്നീ പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിന് മൊത്തം 30 ലക്ഷം രൂപ അനുവദിച്ചു
* കുറിച്ചാലിപാടം പാലത്തിന്റെ നിര്‍മ്മാണത്തിന് 30 ലക്ഷം രൂപ നല്കി
* പൂമംഗലത്ത് മാരാത്ത് കോളനിയില്‍ 10 ലക്ഷം രൂപ ചെലവില്‍ സാംസ്കാരിക നിലയം നിര്‍മ്മിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: