ഹൈദരാബാദ്: കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിയും ടിആര്‍എസും തമ്മില്‍ വ്യത്യാസം 0.25 വോട്ട് ശതമാനം മാത്രം. 2016ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹൈദരാബാദില്‍ ബിജെപി കുറിച്ച വന്‍മുന്നേറ്റം കൂടുതല്‍ വ്യക്തമാകും. ഇത്തവണ ടിആര്‍എസിന്റെ വോട്ടു വിഹിതം 35.81 ശതമാനം. ബിജെപിയുടേത് 35.56 ശതമാനം. ഏഴു സീറ്റുകളുടെ വിജയമാണ് 0.25 വോട്ട് ശതമാനം നിര്‍ണയിച്ചത്. ടിആര്‍എസിന് 55 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 48 സീറ്റുകളോടെ ബിജെപി രണ്ടാമതെത്തി. 150 അംഗ ഭരണ സമിതിയില്‍ ഒരു സീറ്റിലെ ഫലം പുറത്തു വന്നിട്ടില്ല.
നാലു വര്‍ഷം മുമ്പ് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ 10.34 ശതമാനം വോട്ടാണ് ബിജെപിക്കു ലഭിച്ചത്, നാലു സീറ്റുകളും. പത്തു ശതമാനത്തില്‍ നിന്ന് 35 ശതമാനത്തിലേക്ക് ബിജെപി കുതിച്ചപ്പോള്‍ ടിആര്‍എസിനു നഷ്ടമായത് എട്ടു ശതമാനത്തിലേറെ വോട്ട്. 2016ല്‍ 99 സീറ്റുകള്‍ സ്വന്തമാക്കി ഒറ്റയ്ക്ക് അധികാരം പിടിച്ചപ്പോള്‍ ടിആര്‍എസിന് 43.85 ശതമാനം വോട്ടു വിഹിതമുണ്ടായിരുന്നു.
ലഭിച്ച വോട്ടുകളുടെ കണക്കെടുത്താല്‍ ടിആര്‍എസും ബിജെപിയും തമ്മിലുള്ള അകലം 9000 മാത്രമാണ്. 34 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്ത തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് 12.04 ലക്ഷം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി 11.95 ലക്ഷം വോട്ടുകള്‍ നേടി. ഏഴു സീറ്റുകളില്‍ നേരിയ വോട്ടുകള്‍ക്ക് ബിജെപി പരാജയപ്പെട്ടത്. 79 സീറ്റുകളില്‍ ബിജെപി
രണ്ടാം സ്ഥനത്തു വന്നു എന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ള സാധ്യതകളുടെ മികച്ച സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അസാസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം വിജയിച്ച 21 സീറ്റുകളില്‍ ബിജെപിക്ക് നല്ല രീതിയില്‍ വോട്ടുകള്‍ ലഭിച്ചത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവായി പാര്‍ട്ടി വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസിന്റേയും ടിഡിപിയുടെ സ്ഥിതിയാണ് ദയനീയമായത്. ഉപ്പല്‍, എഎസ് റാവു നഗര്‍ ഡിവിഷനുകളില്‍ മാത്രം ജയിച്ച കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം ഒറ്റ അക്കത്തിലേക്ക് കൂപ്പുകുത്തി. 2016ല്‍ പത്തു ശതമാനം വോട്ടു വിഹിതമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ കിട്ടിയത് 3.5 ശതമാനം വോട്ടുകള്‍. നാലു വര്‍ഷം മുമ്പ് ബിജെപിക്കൊപ്പം മത്സരിച്ചപ്പോള്‍ 13.11 ശതമാനം വോട്ടുകള്‍ നേടിയ ടിഡിപി ഇത്തവണ ജയിച്ചത് ഒറ്റ ഡിവിഷനില്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: