കാസര്‍കോട്: മുസ്ലിം ലീഗിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന കാസര്‍കോട് നഗരസഭയിലെ പല വാര് ഡുകളിലും വിമതശല്യം രൂക്ഷമായതോടെ യുഡിഎഫിന്റെ കാലിടറുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കാസര്‍കോട് നഗരസഭയില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചരണരംഗത്ത് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ യുഡിഎഫിന് കാലിടറുകയാണ്.
പ്രതിപക്ഷമായ ബിജെപിയുടെ കരുത്തരായ സാരഥികളുടെ രഥപ്രയാണത്തെ തടഞ്ഞു നിര്‍ത്തുവാന്‍ ഭരണപക്ഷമായ ലീഗിന് കഴിയുന്നില്ല. കോണ്‍ഗ്രസ്സിനെ കൂട്ട് പിടിച്ച് 2000 മുതല്‍ തുടര്‍ച്ചയായി അധികാരം കൈയ്യാളുന്ന ലീഗിന് കഴിഞ്ഞ ഭരണകാലത്ത് നഗരസഭയില്‍ നടന്ന അഴിമതികളെ സംബന്ധിച്ച് പ്രതിപക്ഷമായ ബിജെപി ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി പറയാനാകാതെ വോട്ടര്‍മാരുടെ മുന്നില്‍ പകച്ച് നില്‍ക്കുകയാണ്.
കാസര്‍കോട് കോട്ട, മത്സ്യമാര്‍ക്കറ്റ്, സുനാമി ഫഌറ്റ്, കെട്ടിട വാടക തുടങ്ങി നിരവധി അഴിമതികളുടെ വിളഭൂമിയാക്കി നഗരസഭയെ ലീഗ് മാറ്റി. ലീഗ് പിന്തുണയോടെ ഭരണം നടത്തിയ സിപിഎം സ്വതന്ത്രനും പിന്നീട് ജില്ലാ കമ്മറ്റിയംഗവുമായ എസ്.ജെ.പ്രസാദും കേരള കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നാണ് വ്യാജ രേഖകളുണ്ടാക്കി കാസര്‍കോട് കോട്ട സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റു. അവിടുന്ന് തുടങ്ങിയതാണ് നഗരസഭയുടെ അഴിമതികളുടെ നാറുന്ന കഥകള്‍. പിന്നീട് ലീഗ് അധികാരത്തിലെത്തിയതൊടെ അഴിമതിക്ക് കൂടുതല്‍ ശക്തി പ്രാപിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ ഭരണകാലത്ത് നിരവധി തവണയാണ് നഗരസഭയില്‍ വിജിലന്‍സ് സംഘം കയറി ഇറങ്ങിയത്.
മത്സ്യമാര്‍ക്കറ്റില്‍ മാലിന്യ സംസ്കരണത്തിനായി 11 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച് ബയോഗ്യാസ് പ്ലാന്റ് എവിടെ പോയെന്ന് നഗരസഭയ്ക്ക് തന്നെ അറിയില്ല. ലീഗിന്റെ ബിനാമികള്‍ ചെറിയ തുകയ്ക്ക് പാട്ടത്തിനെടുത്ത സ്ഥലം വലിയ തുകയ്ക്കാണ് മറുവാടകയ്ക്ക് നല്‍കിയിരിക്കുന്നത്. സ്വകാര്യ കെട്ടിടങ്ങളുടെ പാര്‍ക്കിംഗ് നഗരസഭ ഭൂമി കൈയ്യേറിയിട്ടാണ്. ഫോര്‍ട്ട് റോഡില്‍ ഫഌറ്റ് നിര്‍മ്മാണത്തിനായി ഓടകള്‍ തന്നെ ഗതിമാറ്റി. നഗരസഭയില്‍ നടക്കുന്ന കോണ്‍ട്രാക്ട് പ്രവൃത്തികളെല്ലാം കാലാകാലങ്ങളിലായി ലീഗ് നേതാക്കള്‍ ബിനാമികളെ ഉപയോഗിച്ച് വീതം വെച്ചെടുക്കുകയാണ് പതിവെന്ന് വോട്ടര്‍മാര്‍ പറയുന്നു. ഭരണകക്ഷിയുടെ വാര്‍ഡുകളിലേക്ക് മാത്രമാണ് ഫണ്ട് അനുവദിച്ച് ചിലവഴിക്കുന്നത്.
പല ഫണ്ടുകളും വഴിവിട്ട് ചിലവഴിച്ചതായും ബിജെപി സംസ്ഥാന സമിതിയംഗവും പ്രതിപക്ഷനേതാവുമായ പി.രമേശന് പറഞ്ഞു. നഗരസഭയുടെ ആധുനിക കൗണ്‍സില്‍ ഹാളിന്റെ മേല്ക്കുരയിലെ സീലിംഗ് മുഴുവന്‍ തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ ഗതാഗതകുരുക്കിലാണ് നഗരം. മിക്ക തെരുവുവിളക്കുകളും കേടായിക്കിടക്കുകയാണ്. നഗരസഭയില്‍ സിപിഎം ലീഗിന്റെ അടിമയെപോലെയാണ് പെരുമാറുന്നതെന്ന് പി.രമേശ് പറഞ്ഞു. മുസ്ലിം ലീഗ് നേതൃത്വവുമായി ഇടഞ്ഞ് തളങ്കര കണ്ടത്തില്‍ വാര്‍ഡ് 27ല്‍ ലീഗിനെതിരെ റിബല്‍ സ്ഥാനാര്‍ത്ഥി രംഗപ്രവേശം ചെയ് തിരിക്കുകയാണ്. മുസ്ലീം യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി മുന്‍ ഭാരവാഹിയും സജീവ ലീഗ് പ്രവര്‍ത്തകനുമായ ഹസൈനാണ് ഇവിടുത്തെ ലീഗ് സ്ഥാനാര്‍ത്ഥിയായ സിദ്ദിഖ് ചക്കരയ്ക്കെതിരെ മത്സരിക്കുന്നത്. കൂടാതെ നിരവധി വാര്‍ഡുകളില്‍ ലീഗിലെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ മുസ്ലിം ലീഗ് വിരുദ്ധ നിലപാടുകള്‍ പാര്‍ട്ടിയില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്.
പരമ്പരാഗത വാര്‍ഡുകളില്‍ ലീഗ് വിരുദ്ധ തരംഗവും എസ്ഡിപിഐ പോലെയുള്ള പാര്‍ട്ടികളുടെ സ്വാധീനവും അണികളില്‍ ചോര്‍ച്ചയുണ്ടാക്കിയെന്ന് വിശ്വസിക്കുന്നവര്‍ ലീഗിനുള്ളിലുണ്ട്. ഇതിനാല്‍ നഗരസഭാ ഭരണം ബിജെപിയുടെ കൈകളിലേക്കെത്തുമെന്ന് ഉറപ്പായ ഇടത് വലത് മുന്നണികള്‍ കോമാലി സഖ്യത്തെ ഉപയോഗിച്ച് പടയോട്ടം തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ഇടിയുള്ള അനൈക്യം അവര്‍ക്ക് തന്നെ തടസ്സമാകുകയാണ്. ലൈറ്റ് ഹൗസ്, ബീരന്ത്ബയല്‍, താലൂക്കാഫീസ്, പുലിക്കുന്ന്, കൊറക്കോട്, നുള്ളിപ്പാടി നോര്‍ത്ത്, നുള്ളിപ്പാടി, അണങ്കൂര്‍, കറന്തക്കാട്, താളിപ്പടുപ്പ്, ആനബാഗിലു, വിദ്യാനഗര്‍, കടപ്പുറം നോര്‍ത്ത് വാര്‍ഡുകള്‍ ബിജെപി കഴിഞ്ഞ തവണ വിജയിച്ചിരുന്നു.
സിപിഎമ്മിന് അടുത്ത കാലത്തൊന്നും കാസര്‍കോട് നഗരസഭയുടെ ഭരണം ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ നഗരസഭ ഭരണത്തിനുള്ള കേവല ഭൂരിപക്ഷത്തില്‍ നിന്ന് യുഡിഎഫിനെയും ബിജെപിയെയും അകറ്റി നിര്‍ത്തുകയാണ് ഐഎന്‍എല്‍–ഇടതുമുന്നണി സഖ്യത്തിന്റെ തന്ത്രം. കോണ്‍ഗ്രസിന് നിലവില്‍ ഒരു സീറ്റുകളാണുള്ളതെങ്കിലും അക്കൗണ്ട് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. പക്ഷെ ലീഗില്‍ നിന്നും ഇടത് മുന്നണികളില്‍ നിന്നുമുള്ള അണികളുടെ കൊഴിഞ്ഞ് പോക്ക് തടയാന്‍ കഴിയാതെ മുന്നണികള്‍ പകച്ച് നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഎമ്മിലും, ലീഗിലുമുണ്ടായ പൊട്ടിത്തെറികളുടെ അലയൊലികളില്‍ നിന്ന് അവര്‍ക്ക് മുക്തമായി പ്രചരണ രംഗത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കുവാനെനിയും കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായി മുസ്ലിം ലീഗ് ഭരിച്ച നഗരസഭയില്‍ വികസനമുരടിപ്പും അഴിമതിയുമാണ് ഇത് വരെ എടുത്ത പറയാവുന്ന വികസനം.
ലീഗ് ഭരണം നഗരസഭയെ കടുത്ത വികസനമുരടിപ്പിലേക്കാണെത്തിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ വികാരമാണ് ജനങ്ങളിലുള്ളത്. അടിസ്ഥാന വികസന രംഗത്ത് പൂര്‍ണ്ണമായും പരാജയപ്പെട്ട ലീഗ് ഭരണമാണ് പടയിറങ്ങിയത്. നഗരെ മോടിപിടിപ്പിച്ചെന്ന് പറയുമ്പോഴും കെ.പി.ആര് റാവു റോഡിലുള്‍പ്പെടെ ഫുട്പാത്തുകള്‍ തകര്‍ന്ന് കാല്‍നടയാത്രക്കാര്‍ കുഴിയില്‍ വീഴുകയാണ്. വനിതാ ക്ഷേമത്തിനും പട്ടിക വര്‍ഗ്ഗ വിഭാഗ ക്ഷേമത്തിനും കാര്യമായിട്ടൊ ന്നും ചെയ്തിട്ടില്ല. അതിനാല്‍ ബിജെപി ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിലൂടെ വന്‍ ഭൂരിപക്ഷം നേടി കാസര്‍കോട് നഗരസഭയില്‍ അധികാരത്തിലെത്തുമെന്ന് രമേശ് കൂട്ടിച്ചേര്‍ത്തു. സംസ്ഥആനത്തിന്റെ വടക്കേ അറ്റത്ത് ജില്ലാ ആസ്ഥാനത്തുള്ള നഗരസഭയാണ് കാസര് കോട് നഗരസഭ. പടിഞ്ഞാ റ് അറബിക്ടലും, തെക്ക് ചന്ദ്രഗിരിപ്പുഴയും ചെങ്കള, മധൂര്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകള്‍ അതിരിടുന്നതാണ് നഗരസഭ പ്രദേശം. യുഡിഎഫിന് 20 അം ഗങ്ങളാണ് ഉള്ളത്, പ്രതിപക്ഷമായ ബിജെപിക്ക് 13, സിപിഎമ്മിന് ഒന്ന്, മറ്റുള്ളവര്‍ക്ക് നാല് എന്നിങ്ങനെയാണ് കാസര്‍കോട് നഗരസഭയിലെ നിലവിലെ കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: