മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് സ്ഥിരതയില്ലെന്ന് പ്രസംഗിച്ച എന്‍സിപി നേതാവ് ശരദ് പവാറിന് കോണ്‍ഗ്രസ് നേതാവിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ സര്‍ക്കാര്‍ തകരാതെ നില്‍ക്കണമെങ്കില്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് യശോമതി താക്കൂര്‍ പറഞ്ഞു.
ശിവസേന- കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാര്‍ തകരാതെ നോക്കേണ്ടത് പവാറിന്റെ ഉത്തരവാദിത്തം കൂടിയാണെന്നാണ് കോണ്‍. നേതാവ് പറഞ്ഞുവച്ചത്. സര്‍ക്കാര്‍ തകരാതെ യിരിക്കണമെങ്കില്‍ സഹപ്രവര്‍ത്തകര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുത്. എല്ലാവരും സഖ്യസര്‍ക്കാരിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കണം. കോണ്‍ഗ്രസിന്റെ നേതൃത്വം ശക്തവും സുസ്ഥിരവുമാണ്, അവര്‍ പറഞ്ഞു.
















