ന്യൂദല്‍ഹി: വീണ്ടുമൊരു ഡിസംബര്‍ ആറ്. ഇന്ന് അയോധ്യ ശാന്തമാണ്, ഭഗവാന് ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയില് ഒഴുകുന്ന സരയുവും. വ്യാജപ്രചാരണങ്ങള്‍ അകന്ന, ഇടതു മതേതര രാഷ്ട്രീയ സാംസ്ക്കാരിക നായകരുടെ പ്രകോപനപരമായ പ്രസ്താവനകളും തീവ്രസംഘടനകളുടെ വര്‍ഗ്ഗീയത ഇളക്കിവിടുന്ന പ്രസംഗങ്ങളുമില്ലാത്ത ഡിസംബര്‍ ആറാണ് ഇന്ന്.ശ്രീരാമ ജന്മഭൂമിയില് രാംലാലയെ പുനഃസ്ഥാപിച്ച ആ ദിനത്തെ പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ലിബറലുകള്‍ മതസംഘര്‍ഷങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കിലും സുപ്രീംകോടതി വിധി വന്നതോടെ എല്ലാവരും മൗനത്തിലായി.
സുരക്ഷാ ജാഗ്രതാ നിര്‍ദ്ദേശങ്ങളോ ഭീകരാക്രമണ ഭീഷണികളോ ഇല്ലാതെ മറ്റേതൊരു ദിനവും പോലെ ഡിസംബര്‍ ആറും കടന്നുപോകും. ശ്രീരാമജന്മഭൂമിയില് ക്ഷേത്ര നിര്‍മ്മാണത്തിന് സുപ്രീംകോടതി അന്തിമാനുമതി നല്‍കിയതോടെ അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. രാമക്ഷേത്രവും ക്ഷേത്ര നഗരിയും പരിസ്ഥിതി സൗഹാര്ദ്ദപരമായിരിക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രനഗരി എപ്രകാരം വേണമെന്നതു സംബന്ധിച്ച് 450ലേറെ നിര്‍ദ്ദേശങ്ങളാണ് വിദഗ്ധരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ക്ഷേത്രമടക്കമുള്ള 67 ഏക്കര്‍ ഭൂമി എപ്രകാരം വികസിപ്പിക്കണമെന്ന് ഈ നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത ശേഷം തീരുമാനിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: