ന്യൂദല്‍ഹി: രാജ്യത്തെ കാര്‍ഷിക മേഖലയുടെ പരിഷ്്ക്കരണം ലക്ഷ്യമിട്ട് കൊണ്ടുവന്ന ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന പഞ്ചാബിലെ കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ കര്‍ഷക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ മാര്‍ഗ്ഗരേഖ തയാറാക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് കര്‍ഷകര്‍ അംഗീകരിച്ചു. ഈ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ ഒമ്പതിന് കര്‍ഷകരുമായുള്ള ആറാംഘട്ട ചര്‍ച്ച നിശ്ചയിച്ചു.
അതിശൈത്യവും കൊവിഡും കണക്കിലെടുത്ത് പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും സമരവേദിയില്‍ നിന്ന് മടക്കിവിടണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളോട് ഉന്നയിച്ചു. സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷക സംഘടനകളെ അഭിനന്ദിച്ച കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍, കര്‍ഷകരുടെ സഹകരണത്തോടെ പ്രശ്ന പരിഹാരം ഉണ്ടാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. മോദി സര്‍ക്കാരിന്റെ നടപടികള്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതാണ്. നിരവധി കാര്‍ഷിക പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. കാര്‍ഷിക ബജറ്റും എംഎസ്പിയും വന്‍തോതില്‍ ഉയര്‍ത്തിയത് മോദി സര്‍ക്കാരാണ്. കര്‍ഷക സംഘടനകള്‍ അതുള്‍ക്കൊള്ളണം. സമര പാത ഉപേക്ഷിച്ച് ചര്‍ച്ചയിലേക്ക് കര്‍ഷക സംഘടനകള്‍ വരണമെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മണ്ഡികളെ ബാധിക്കുന്നതല്ല. എപിഎംസി മണ്ഡികളെ ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്. മിനിമം താങ്ങുവിലയെ പുതിയ നിയമങ്ങള്‍ ബാധിക്കുന്നില്ല. എംഎസ്പി പഴയതുപോലെ തുടരും. അടിസ്ഥാന രഹിതമായ ആശങ്കകളാണ് ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും കൃഷിമന്ത്രി വ്യക്തമാക്കി. ഒമ്പതിനുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ സമരത്തില്‍ തീരുമാനമെടുക്കൂയെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. എട്ടിന് പ്രഖ്യാപിച്ച ഭാരത് ബന്ദ് നടത്തുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: