ലഖ്നൗ : നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം കൊണ്ടുവന്നതിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ ഏഴ് പേര് അറസ്റ്റില്‍. മത പരിവര്‍ത്തനത്തിനായി ഹിന്ദു പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്. സീതാപൂറിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ നല്കിയ പരാതിയിലാണ് നടപടി.
സംഭവത്തില്‍ നിലവില്‍ എട്ട് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനൊപ്പം വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും എട്ടംഗ സംഘം കവര്‍ന്നെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. മറ്റേയാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കഴിഞ്ഞാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ നിയമം കൊണ്ടുവന്നത്. ഇതു പ്രകാരം നിര്‍ബന്ധിതമായി മത പരിവര്‍ത്തനം നടത്തുന്നവര്‍ ഒന്ന് മുതല്‍ അഞ്ചുവര്‍ഷം വരെ തടവും 15,000 രൂപ പിഴയും നല്‍കണം.
ബലമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവര്‍ത്തനത്തിന് ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ചുമത്താവുന്നതാണ് നിയമം. കൂടാതെ പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവര്‍ത്തനം നടത്തിയാല്‍ 3 മുതല്‍ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും നിയമത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: