തൃശൂര്‍ : തെരഞ്ഞെടുപ്പ് സമയത്ത് മറ്റൊന്നും വിവാദമാക്കാനില്ലാത്തതിനാലാണ് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസിന് മാധവ റാവു സദാശിവ റാവു ഗോള്‍വാള്‍ക്കറുടെ പേര് നല്കുന്നതില് എതിര്‍പ്പുമായി എത്തുന്നത്. മഅദനിയെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്തവരാണ് ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കിയുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ആരോപിച്ചു.
ഗോള്‍വാള്‍ക്കറുടെ പേര് നല്കുന്നതില് അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നത്. ഗുരുജിയുടെ പേര് പറഞ്ഞ് മുസ്ലിം സമുദായത്തിന്റെ വര്‍ഗീയ ധ്രുവീകരണമാണ് വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധം ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്ര ഇസ്ലാമിക സംഘങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
ക്യാമ്പസിന് ഗുരുജി മാധവ റാവു സദാശിവ റാവു ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി കൂടിയായ ഡോ. ഹര്‍ഷവര്‍ദ്ധനാണ് പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസ്, സിപിഎം നേതൃത്വങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ തീരുമാനം ഉപേക്ഷിക്കമമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഡോ. ഹര്ഷവര്ദ്ധന് കത്തയയ്ക്കുകയും ചെയ്തിരുന്നു.
ക്യാമ്പസിന് ഗുരുജി മാധവ റാവു സദാശിവ റാവു ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലെക്സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്ഫെക്ഷന് എന്ന് പേര് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഗോള്‍വാള്‍ക്കര്‍ ദേശീയ വാദിയാണെന്നും തീരുമാനത്തെ സങ്കുചിതമായി കാണേണ്ടതില്ലെന്നും ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണനും ഇതിനോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: