Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സ്ഥാനാര്‍ത്ഥിയുടെ പേരിലല്ല കാര്യം; പ്രതിഫലിക്കേണ്ടത് ആശയം; വേറിട്ട പോസ്റ്ററുകളുമായി യാഗ ശ്രീകുമാര്‍ സെഞ്ച്വറിയിലേക്ക്

രണ്ടാഴ്ച കൊണ്ട് ചെയ്തത് 84 പോസ്റ്ററുകള്‍. ബഹുഭൂരിപക്ഷവും ബിജെപിയുടേതെങ്കിലും എല്ലാ പാര്‍ട്ടികളുടേയും പോസ്റ്ററുകള്‍. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ ശേഷിക്കുന്നതിനാല്‍ സെഞ്വറി യിലേക്കാണ് യാഗയുടെ പോക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 09:50 am IST
in Literature

തിരുവനന്തപുരം:  തെരഞ്ഞെടുപ്പ്്  പോസ്റ്ററില്‍  സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ആയിരിക്കും ഏറ്റവും വലിപ്പത്തിലും പ്രാധാന്യത്തിലും കൊടുക്കുക.  അതാണ്  കീഴ് വഴക്കം.  വര്‍ഷങ്ങളായി പോസ്റ്ററുകള്‍ ചെയ്ത് കൈ തഴമ്പിച്ച യാഗാ ശ്രീകുമാര്‍ ഇത്തവണ മാറി ചിന്തിച്ചു.  ആശയത്തിന് പ്രാധാന്യം നല്‍കുക. പോസ്റ്ററില്‍ മുഴച്ചു നില്‍ക്കേണ്ടത് സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം. സ്ഥാനാര്‍ത്ഥി അധ്യാപകനാണെങ്കില്‍  ക്‌ളാസ് മുറിയുടെ വികാരം പ്രതിഫലിക്കണം.  വിദ്യാഭ്യാസമാണ്  ഉയര്‍ത്തി കാട്ടുന്നതെങ്കില്‍ പുസ്തകങ്ങളുടെയും കര്‍ഷകനെങ്കില്‍ പച്ചപ്പിന്റേയും പശ്ചാത്തലം. പശ്ചാത്തല ചിത്രങ്ങളിലുടെ മാത്രമല്ല മനോഹരമായ തലവാചകങ്ങളിലൂടെയും അതുണ്ടാക്കുന്നതില്‍ വിജയിച്ചു എന്നിടത്താണ് യാഗാ ശ്രീകുമാറിന്റെ പോസ്റ്ററുകള്‍ വേറിടുന്നത്.

യാഗയുടെ പോസ്റ്ററുകള്‍  ക്‌ളിക്കായി.  രണ്ടാഴ്ച കൊണ്ട് ചെയ്തത് 84 പോസ്റ്ററുകള്‍.  ബഹുഭൂരിപക്ഷവും ബിജെപിയുടേതെങ്കിലും  എല്ലാ പാര്‍ട്ടികളുടേയും  പോസ്റ്ററുകള്‍. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ ശേഷിക്കുന്നതിനാല്‍ സെഞ്വറി യിലേക്കാണ് യാഗയുടെ പോക്ക്.

തിരുവനന്തപുരം മണക്കാട് സ്വദേശിയായ ശ്രീകുമാര്‍  പത്തു വയസു മുതല്‍ തുടങ്ങിയതാണ് കലാ പ്രവര്‍ത്തനം. പെന്‍സിലും കരിയുംകൊണ്ടെല്ലാം കോറിയ വരകള്‍, പിന്നീട് സംഘടനകളുടെ ചുവരെഴുത്തും പോസ്റ്റര്‍ വരയുമൊക്കെയായി വളര്‍ന്നു. ഒട്ടേറെ പ്രമുഖ പ്രസാധകരുടേയും പുസ്തകങ്ങള്‍ക്ക്  പുറംചട്ട. ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ പഠിക്കുമ്പോള്‍ ‘വരയ്‌ക്കുന്ന കുട്ടന്‍’ ആയിരുന്നു ശ്രീകുമാര്‍. ഇന്ന് യാഗാ ശ്രീകുമാറായി.  

കേരളത്തിലെ കലാ മേഖലയില്‍ ബ്രാന്‍ഡ് നെയിം ആയിക്കഴിഞ്ഞ യാഗാ ശ്രീകുമാര്‍   ശില്‍പ്പം രചിക്കും, കൂറ്റന്‍ കലാ നിര്‍മാണം നടത്തും; അത് കലാ സങ്കലനമാണ്. അതിശയിപ്പിക്കുന്ന തരത്തില്‍ ആശയം സങ്കല്‍പ്പിക്കും, അത് അപ്പടി രൂപപ്പെടുത്തും.ചെറുതും വലുതുമായ ഒട്ടേറെ കലാ പ്രവര്‍ത്തനങ്ങളും പ്രദര്‍ശനങ്ങളും യാഗായുടേതായുണ്ടായി.  

തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്ക് പ്രവര്‍ത്തന തട്ടകം മാറ്റിയ യാഗാ ശ്രീകുമാര്‍ അവിടെ  ‘നിര്‍ഭയ’ എന്ന ആര്‍ട്ട് ഗാലറി തുടങ്ങി. ഫൈനാര്‍ട്സ് പഠിച്ച ഇരുപതോളം പേരെ സഹകരിപ്പിച്ചാണ് നീങ്ങുന്നത്. അങ്ങനെ സംരംഭകനും സംഘാടകനും കൂടിയാണ് ഈ കലാകാരന്‍.  

തിരുവനന്തപുരത്ത് എബിപിവി മഹാസമ്മേളനം നടന്നപ്പോള്‍ സമ്മേളന പ്രദര്‍ശന നഗരി തയാറാക്കി. കണ്ണൂര്‍ രാഷ്‌ട്രീയത്തിലെ രക്തം പുരണ്ട ചരിത്രം യാഗാ പ്രദര്‍ശിപ്പിച്ചു. പാലക്കാട്ട് ആര്‍എസ്എസ് നടത്തിയ സംസ്ഥാന ശിബിരത്തിലെ കലാ പ്രവര്‍ത്തനം യാഗായെ ഏറ്റവും ശ്രദ്ധേയനാക്കി. ആര്‍എസ്എസിന്റെ ചരിത്രം ദൃശ്യരൂപങ്ങളില്‍ ചിത്രവും ശില്‍പ്പവുമായി ശ്രീകുമാര്‍ അവതരിപ്പിച്ചു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും പ്രശംസിച്ചു.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ നാലു പരിപാടികള്‍ക്കും യാഗാ ആയിരുന്നു വേദി ഒരുക്കിയത്. കൊച്ചിയില്‍ വിശ്വഹിന്ദു പരിഷത്ത് സമ്മേളന നഗരിയില്‍ ചരിത്രം ചിത്രത്തിലാക്കി നടത്തിയ ഗ്യാലറി ശ്രദ്ധിക്കപ്പെട്ടു. പിന്നാലേ കോഴിക്കോട്ട് ബിജെപിയുടെ ദേശീയ സമ്മേളനം നടത്തിയപ്പോള്‍ യാഗായുടെ പ്രദര്‍ശനം ചരിത്ര പ്രസിദ്ധമായി. യാഗായുടെ ഏറ്റവും വലിയ പ്രദര്‍ശനവും പ്രവര്‍ത്തനവും അതായിരുന്നുവെന്നും പറയാം

നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 2500 ചതുരശ്ര അടിയില്‍ സിയാലില്‍ സെല്‍ഫികോര്‍ണര്‍ ഒരുങ്ങി. വിമാനയാത്രയ്‌ക്ക് ബോര്‍ഡിങ് പാസെടുത്ത ശേഷം വിമാനത്തില്‍ കയറും മുന്‍പ് അവിടെ ഒരു ക്ലിക്കെടുക്കാതെ പോകുന്ന കേരളീയര്‍ പോലും ചുരുക്കം. കൂത്തമ്പലം, കഥകളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവയുടെ ശില്‍പം, ആള്‍ വലുപ്പത്തിലുള്ള 18 ചുമര്‍ ചിത്രം, എട്ടടി നീളത്തില്‍ അഞ്ചടി ഉയരത്തില്‍. ഇതിലെ ചുമര്‍ ചിത്രങ്ങള്‍ യാഗാ ഒരുക്കിയതാണ്.

തൃശൂരില്‍, ആയിരത്തിയൊന്ന് ചിത്രങ്ങള്‍ ശേഖരിച്ച് അവതരിപ്പിച്ച് ശ്രീകുമാര്‍ പ്രത്യേക ശ്രദ്ധ നേടി. മദര്‍ ഓഫ് ക്രൈസ്റ്റ്- കന്യാമറിയത്തിന്റെ, 1001 ചിത്രങ്ങള്‍. ലോകത്ത് വിവിധ ഭാഗങ്ങളില്‍ കലാകാരന്മാര്‍ രചിച്ച ചിത്രങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചു. ഡാവിഞ്ചിയും വാന്‍ഗോഗും തുടങ്ങി അതിപ്രശസ്തര്‍ രചിച്ചവയുടെ പകര്‍പ്പായിരുന്നു അവ. പ്രദര്‍ശന നഗരിയുടെ പ്രത്യേകത, ചിത്ര ശേഖരണം, വിന്യാസം തുടങ്ങിയവ പ്രദര്‍ശനം കൂടുതല്‍ ആകര്‍ഷകമാക്കി. കേരളത്തിലെ ക്രൈസ്തവ സഭകള്‍പോലും അതുവരെ സങ്കല്‍പ്പിക്കാത്ത ആശയം.

തിരുവനന്തപുരം വിമന്‍സ് കോളജില്‍ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ദീപ്തിയാണ് ഭാര്യ. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി നിവേദിത മകളും

Tags: election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

Kerala

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

Kerala

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

Kerala

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.