ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ എന്നതുകൊണ്ട് താരതമ്യേന വിവക്ഷിക്കുന്നത് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെയാണ്. പാര്‍സികള്‍ തുടങ്ങിയ വിവിധ ന്യൂനപക്ഷവിഭാഗങ്ങള്‍ ഒരിക്കലും ചര്‍ച്ചാ വിഷയമാകാറില്ല. മുസ്ലിം-ക്രിസ്ത്യന്‍ മതങ്ങള്‍ ഭാരതത്തിന് പുറത്ത് രൂപംകൊണ്ടവയാണ്. മാത്രമല്ല അവ രണ്ടും മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കുന്നവരുമാണ്. ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കാന്‍ മുസ്ലിം മതവും ക്രൈസ്തവ വല്‍ക്കരിക്കാന്‍ ക്രിസ്തുമതവും ഏറെക്കാലമായി പ്രയത്‌നിക്കുന്നു. എന്നാല്‍ ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നവരാണ് ഇരുവരുമെങ്കിലും അവരുടെ രീതികള്‍ വ്യത്യസ്തമാണ്.
മതപരിവര്‍ത്തനശ്രമങ്ങള്‍
എല്ലാ വിഭാഗം ക്രിസ്തുമതവിശ്വാസികളും മതപരിവര്‍ത്തനം നടത്തുന്നില്ല. ഓര്‍ത്തഡോക്‌സ്, സുറിയാനി തുടങ്ങിയ വിഭാഗങ്ങള്‍ ഇതില്‍പെടുന്നതാണ്. എന്നാല്‍ കത്തോലിക്കാ വിഭാഗവും പെന്തക്കോസ്തു തുടങ്ങിയ വിഭാഗങ്ങളും മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു. മതപരിവര്‍ത്തനത്തിന് സേവനം, മുതല്‍ വഞ്ചന വരെയുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് ഇവര്‍ പൊതുവേ അക്രമം മാര്‍ഗം അവലംബിക്കാറില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരശുശ്രൂഷ, മതഘോഷണം, വ്യക്തിപരമായ സഹായങ്ങള്‍ തുടങ്ങിയ രീതികളാണ് ഇതിന് അവര്‍ അവലംബിക്കുന്നത്. വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ വിഘടനവാദ ശ്രമങ്ങള്‍ ഉണ്ടെങ്കിലും ക്രിസ്ത്യന്‍ മത വിഭാഗം പൊതുവെ വിഘടനവാദം ഉയര്‍ത്തുന്നില്ല. അതുകൊണ്ടുതന്നെ ക്രിസ്ത്യന്‍ ഭീകര സംഘടനകളില്ല. ക്രിസ്ത്യന്‍ ഭീകരാക്രമണം എന്നൊന്ന് ലോകത്തുതന്നെ നടക്കുന്നില്ല. ക്രിസ്ത്യന്‍ ശക്തികള്‍ പൊതുവെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരും അക്രമത്തിന് മുതിരാത്തവരുമാണ്. ക്രൈസ്തവ മതം സ്വീകരിച്ചിട്ടുള്ള രാജ്യങ്ങള്‍ മിക്കവാറും ജനാധിപത്യ ഭരണകൂടം ഉള്ളവയാണ്. ആധുനിക ചിന്തകളും ചിന്താ സ്വാതന്ത്ര്യവും അവര്‍ അനുവദിച്ചു നല്‍കുന്നു. അതുകൊണ്ടുതന്നെ ലോകത്തിനു തന്നെ പൊതുവെ അംഗീകരിക്കാവുന്നതാണ് ക്രിസ്ത്യന്‍ രീതി. രാഷ്‌ട്ര വ്യവഹാരങ്ങളില്‍ മതനീതി എന്നൊന്ന് അവര്‍ക്കില്ല. എല്ലാവര്‍ക്കും പൊതുവായ നീതി നിര്‍വഹണ സമ്പ്രദായം ആണുള്ളത്.
എന്നാല്‍ ലോകത്തെ മിക്കവാറും ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ മതാധിഷ്ഠിത രാജ്യങ്ങളാണ്. ഇസ്ലാമില്‍ സുന്നി, ഷിയാ, അഹമ്മദീയ തുടങ്ങി വിവിധ വിഭാഗങ്ങളുണ്ട്. എല്ലാ മുസ്ലീം വിഭാഗങ്ങളും മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു. മുസ്ലിം മതവിശ്വാസത്തെ രാഷ്‌ട്രീയ ഇസ്ലാമാക്കി പരിവര്‍ത്തിപ്പിച്ച് ലോകം ഇസ്ലാം മതത്തിന്റെ കീഴിലാകണമെന്ന് ആഗ്രഹിക്കുന്ന സംഘടനകളും രാഷ്‌ട്രങ്ങളും അക്രമം (ജിഹാദ്) തങ്ങളുടെ കര്‍ത്തവ്യമായി കാണുന്നു. ലോകത്തുള്ള ഭീകരസംഘടനകളില്‍ ഭൂരിഭാഗവും രാഷ്‌ട്രീയ ഇസ്ലാമിന്റെ സൃഷ്ടികളാണ്. അവശേഷിക്കുന്ന ഭീകര സംഘടനകള്‍ കമ്യൂണിസ്റ്റ് ആശയത്തെ പിന്തുടരുന്നവരാണ്. ഭീകരവാദം മതപ്രചാരണത്തിന് ഉപയോഗിക്കുക എന്നതാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അംഗീകൃത രീതി. ആധുനിക ആശയങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് മുസ്ലിം വിഭാഗത്തെ ഇവര്‍ മാറ്റിനിര്‍ത്തുന്നു. സ്ത്രീ സമത്വം, ജനാധിപത്യം തുടങ്ങിയ ആശയങ്ങള്‍ ഇസ്ലാമിന് സ്വീകാര്യമല്ലെന്നും മറ്റ് മതവിശ്വാസങ്ങളെ അംഗീകരിക്കുന്നതോ ആദരിക്കുന്നതോ ഇസ്ലാം മതത്തിന്റെ രീതിയല്ലെന്നും അവര്‍ പ്രഖ്യാപിക്കുന്നു. വംശീയ വിദ്വേഷം മുതല്‍ ലൗജിഹാദ് വരെ ഇതിന്റെ തുടര്‍ച്ചയായി കാണാം. അവരുടെ മതനീതി സംഹിത പ്രത്യേകമാണ്.
ഇസ്ലാമിക ഭീകരവാദത്തിന് കാരണം അസഹിഷ്ണുതയാണ്. ഇസ്ലാമിക തീവ്രവാദം, ക്രിസ്ത്യന്‍-ഹൈന്ദവ ബൗദ്ധ കമ്യൂണിസ്റ്റ് വിശ്വാസങ്ങള്‍ക്കെല്ലാം എതിരാണ്. ഇസ്ലാമിക അക്രമങ്ങള്‍ക്ക് ബിജെപിയെ കുറ്റപ്പെടുത്തുന്നവര്‍ ഇന്ത്യക്ക് പുറത്തും ഇസ്ലാമിക ആക്രമണത്തിന് കാരണം എന്തെന്നും ആലോചിക്കണം. അസഹിഷ്ണുതയുടെ വിശ്വാസം അടിച്ചേല്‍പ്പിച്ച് വസ്ത്രധാരണം മുതല്‍ എല്ലാറ്റിലും വ്യത്യസ്തത പുലര്‍ത്തി അതതു രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കാനാണ് ഇവര്‍ മുതിരുന്നത്.
മുസ്ലിം മതഭീകരതയെ ചെറുക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ലൗ ജിഹാദിലൂടെ മതവ്യാപനത്തിന് ലക്ഷ്യമിടുന്നവര്‍ ഹിന്ദു യുവതികളെ മാത്രമല്ല ക്രൈസ്തവ യുവതികളെയും ലക്ഷ്യമിടുന്നു എന്നത് ശ്രദ്ധേയമാണ്.
പരിഹാരമെന്ത്?
ഇതിനു പരിഹാരമെന്താണ്? ഇസ്ലാമികവല്‍ക്കരണത്തിന് ശ്രമിക്കുന്നവര്‍ ഇരുകൂട്ടര്‍ക്കും ഭീഷണിയാണ്. ദുര്‍ബ്ബലമായ ഹൈന്ദവ നേതൃത്വമോ ക്രൈസ്തവ നേതൃത്വമോ ഇസ്ലാമിക ഭീകരത ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ മതിയാകില്ല. ഇതിനെ നേരിടേണ്ടത് മതരംഗത്തെപ്പോലെ സാംസ്‌കാരികവും വിദ്യാഭ്യാസപരവും ഭൗതികവുമായാണ്. ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിയണം.
ഇരുമുന്നണികളും ഇസ്ലാമിക ഭീകര സംഘടനകള്‍ക്കും മതമൗലികവാദ സംഘടനകള്‍ക്കും അടിമപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. സംഘടിത വോട്ടുബാങ്കുകള്‍ക്ക് മുന്നില്‍ ഇവര്‍ സാമൂഹ്യ താല്‍പ്പര്യത്തെ ബലികഴിപ്പിക്കുകയാണ്. മുസ്ലിംസംഘടിത രാഷ്‌ട്രീയ വിലപേശലിന് മുന്നില്‍ അടിയറവ് പറയുന്ന മുന്നണികള്‍ക്കെതിരെ ജനാധിപത്യപരമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. സമൂഹം നേരിടുന്ന പൊതുവായ ഭീഷണികള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ജനാധിപത്യം, മതസ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങള്‍ സ്വീകരിക്കുകയും ഇതര മതങ്ങളും ഈശ്വരനിലേക്കുള്ള മാര്‍ഗമാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഹിന്ദുക്കള്‍. ലോകം നേരിടുന്ന ഭീകരവാദവെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇത്തരത്തിലുള്ള ഐക്യം ക്രമേണ മുസ്ലിം സമുദായത്തെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. മുത്തലാഖ് നിരോധനം മുസ്ലിം സ്ത്രീകളിലുണ്ടാക്കിയതുപോലുള്ള ഒരു ഭാവാത്മക ചലനത്തിന് ഇതു കാരണമാവും. മതപരിവര്‍ത്തനം, മതഭീകരത, മതരാഷ്‌ട്രം തുടങ്ങി സമൂഹത്തെ വിഭജിക്കുന്ന സമീപനങ്ങളെ ഇല്ലാതാക്കി, മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ ഇല്ലാതാക്കാന്‍ ഇതൊരു തുടക്കമാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: