കോഴിക്കോട്: മുസ്ലീം മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫിന്റെ സഖ്യകക്ഷിയാക്കുന്ന വിഷയം ആലോചിക്കുമെന്ന് കണ്‍വീനര്‍ എം.എം.ഹസന്. യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം ആരോപിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ്.
താന്‍ പറയുന്നതാണ് യുഡിഎഫിന്റെ നയം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക സഖ്യത്തിന് ധാരണയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന് അറിഞ്ഞാണ് ഇക്കാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയാണോ എന്ന കാര്യം ഇപ്പോള്‍ പറയുന്നില്ലന്നും ഹസന് കോഴിക്കോട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: