തിരുന്നല്‍വേലി: ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി രൂപപ്പെട്ട അതിതീവ്രനൂനമര്ദ്ദത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്തമഴ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതുവരെ 17 മരണങ്ങള് ഉണ്ടായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാമനാഥപുരത്തിനടുത്ത് മാന്നാര്‍ കടലിടുക്കില്‍ ബുറേവി ചുഴലിക്കാറ്റ് നിശ്ചലമായെങ്കിലും കനത്തമഴ തമിഴ്നാട്ടില്‍ തുടരുകയാണ്. രാമനാഥപുരം, കടലൂര്‍, തഞ്ചാവൂര്‍, കാഞ്ചീപുരം പ്രദേശങ്ങളിലാണ് വ്യാപക നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.
കന്യാകുമാരി, തെങ്കാശി, കടലൂര്‍, സേലം എന്നിവിടങ്ങളിലും പുതുച്ചേരിയിലും ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നീരൊഴുക്കു കൂടിയതോടെ ചെന്നൈ ചെമ്പരപ്പാക്കം അണക്കെട്ടില്‍നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. തമിഴ്നാട് വെള്ളപ്പെക്ക ഭീഷണിയെ നേരിടുകയാണ്. രാമനാഥപുരം, തൂത്തുക്കുടി, കടലൂര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. 43 വര്‍ഷത്തിന് ശേഷം തമിഴ്നാട്ടിലെ പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തിലും വെള്ളം കയറി. 40 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ മൂന്നിടയിലധികം വെള്ളം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: