ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും എഐഎഡിഎംകെ നേതാവുമായ വി.കെ. ശശികല ഉടന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങില്ല. ശിക്ഷാ കാലാവധിയില്‍ ഇളവ് നല്കി നേരത്തെ മോചിപ്പിക്കണമെന്ന ശശികലയുടെ ആവശ്യം തള്ളി. ഇതോടെ കാലാവധി പൂര്‍ത്തിയാക്കാതെ അവര്‍ പുറത്തിറങ്ങില്ല.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. നാല് വര്‍ഷം തടവ് ജനുവരി 27 ന് പൂര്‍ത്തിയാവും. ഇതിന്റെ പശ്ചാത്തലത്തിലാണ് ശിക്ഷാ കാലാവധിയില്‍ ഇളവ് തേടി ശശികല അപേക്ഷ സമര്‍പ്പിച്ചത്. അഴിമതി കേസില്‍ അറസ്റ്റിലായവര്‍ക്ക് ശിക്ഷയിളവ് നല്‍കേണ്ടതില്ലെന്ന നിയമോപദേശം നേരത്തെ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശിക്ഷാകാലാവധി കുറയ്ക്കില്ലെന്ന് അറിയിച്ചത്.
നിലവില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല ശിക്ഷ ്അനുഭവിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബെംഗ്ലൂരു പ്രത്യേക കോടതിയില്‍ ശശികല അടച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.
പോയസ് ഗാര്‍ഡനിലെ ഉള്‍പ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കള്‍ മാസങ്ങള്‍ക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഹൈദരാബാദില്‍ ഉള്‍പ്പടെയുള്ള ബിനാമി കമ്പനികളും കണ്ടുകെട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: