തിരുവനന്തപുരം : ആരെ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുകൊണ്ട് അയാള്‍ കുറ്റവാളിയാകണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്കിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതു കൊണ്ട് അയാള്‍ കുറ്റവാളിയാകുന്നില്ല. സി.എം, രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ അസ്വഭാവികതയൊന്നുമില്ല. അതിനെ മറ്റുതരത്തില്‍ സിപിഎം കാണുന്നില്ലെന്നും വിജയരാഘവന് അറിയിച്ചു. പത്താം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സി.എം.രവീന്ദ്രന് മൂന്നാം തവണയും എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയത്.
അതിനിടെ പിണറായി വിജയനെതിരായ ബിജു രമേശിന്റെ പ്രസ്താവന മുഖ്യമന്ത്രിയെ വില കുറച്ചു കാണിക്കുന്നതാണ്. അതിനോട് പ്രതികരിക്കാന്‍ ഇല്ലെന്ന് വിജയരാഘവന് അറിയിച്ചു. ബിജു രമേശിന്റെ എല്ലാ വെളിപ്പെടുത്തലും അന്വേഷിക്കാനാവില്ല. കെ.ബി. ഗണേഷ് കുമാര്‍ ഇടതുപക്ഷത്തെ മികച്ച എംഎല്‍എയാണ്. മറ്റ് കാര്യങ്ങളെ കുറിച്ച് അറിയില്ല. അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയാനില്ലെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: