കൊല്ലം: മുന്നാക്കസംവരണം എതിര്‍ത്ത പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യില്ലെന്ന് സമസ്തനായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ മുന്നാക്കമുദ്ര ചാര്‍ത്തപ്പെട്ട പാവങ്ങള്‍ക്ക് പത്തുശതമാനം സംവരണം ഭരണഘടനയില്‍ ഭേദഗതി വരുത്തി നല്‍കുന്നത് പോലും അംഗീകരിക്കാത്തവര്‍ സംഘടിത വോട്ടുബാങ്ക് മാത്രം നിലനിന്നാല്‍ മതിയെന്ന സിദ്ധാന്തക്കാരാണെന്നും ആരോപിച്ചു. ആറുമാസത്തിനകം കേരളത്തില്‍ സാമൂഹ്യപഠനം നടത്തി അനര്‍ഹരെ ഒഴിവാക്കിയും അര്‍ഹരെ ഉള്‍പ്പെടുത്തിയും ഒബിസി പട്ടിക തയ്യാറാക്കണമെന്ന ഹൈക്കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: