കൊല്ലം: മണ്ഡലകാലം തുടങ്ങി ഇതുവരെ ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ കൊല്ലത്തുകാരായ 25 പോലീസുകര്‍ കോവിഡ് പോസിറ്റീവായി. ഇവരെല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. കുറച്ചുപേര്‍ വീടുകളിലണ്. മറ്റു ചിലര്‍ കൊല്ലത്ത് പോലീസ് സിഎഫ്എല്‍ടിസി(ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍)യില്‍ ആണ്. ഇതുപോലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്ന് ഡ്യൂട്ടിക്കെത്തിയ പോലീസുകാരില്‍ പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ വിവരം പുറത്തുവിടാതെ അധികൃതര്‍ അത്യന്തം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവരെ ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന ആക്ഷേപം ശക്തമാണ്. മാത്രമല്ല ഇന്നലെ ശബരിമലയില്‍ ജോലി നോക്കിയിരുന്ന 16 ദേവസ്വം ജീവനക്കാര്‍ക്കും ഒരു പോലീസുകാരനും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവരെ സ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ട്. എന്നാല്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും ശബരിമലയില്‍ പാലിക്കപ്പെടുന്നുമില്ല.
ദേവസ്വം ബോര്‍ഡിന് ലഭിക്കുന്ന വരുമാനം മാത്രം ലക്ഷ്യമിട്ടാണ് സര്‍ക്കര്‍ ശബരിമലയില്‍ മണ്ഡലകാല ദര്‍ശനം ഭാഗികമായെങ്കിലും അനുവദിച്ചത്. എന്നാല്‍ ഇവിടെയെത്തുന്ന ഭക്തര്‍ കോവിഡ് പോസിറ്റീവാണോ അല്ലയോ എന്ന് കൃത്യമായി അറിയാനുള്ള സംവിധാനമില്ലെന്ന പരാതി ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: