വണ്ടിപ്പെരിയാര്‍: കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടു. വണ്ടിപ്പെരിയാര്‍ ചന്ദ്രവനം പ്രിയദര്‍ശനി കോളനിയില്‍ രാജന്റെ ഭാര്യ രാജലക്ഷ്മി(30) ആണ് വെട്ടേറ്റ് മരിച്ചത്. രാജനെ വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റു ചെയ്തു.
ബുധനാഴ്ച രാത്രി 9.30യോട് കൂടിയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി വീട്ടില്‍ കലഹം പതിവായിരുന്നു. ലക്ഷ്മിയുടെ മേല്‍ സംശയമുണ്ടായിരുന്ന രാജന് തര്‍ക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് കൂടുന്നതായി രാജന്റെ അമ്മയല് വീട്ടിലെത്തി പറഞ്ഞ് സഹായം തേടി. എന്നാല്‍ ദിവസങ്ങളായി വീട്ടില്‍ കലഹം പതിവായിരുന്നതിനാല്‍ സമീപവാസികള്‍ ആരും കാര്യമായെടുത്തില്ല. അമ്മ തിരികെ വീട്ടിലെത്തിയപ്പോഴേക്കും കൊലപാതകം നടന്നിരുന്നു.
ബഹളം കേട്ട് ആളുകളെത്തി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ആറ് വയസുള്ള ഇവരുടെ കുട്ടി സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊറോണ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: