Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കും;’ബുറേവി’ ഒരുക്കങ്ങളെല്ലാം അറിയിച്ചു; പ്രധാനമന്ത്രിയും അമിത് ഷായുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി പിണറായി

മുന്നറിയിപ്പുള്ള ജില്ലകളില്‍ ആളുകളെ മാറ്റാന്‍ 2891 ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാണ്. തിരുവനന്തപുരം 310, കൊല്ലം 358, പത്തനംതിട്ട 585, ആലപ്പുഴ 418, കോട്ടയം 129, ഇടുക്കി 350, എറണാകുളം 741 എന്നിങ്ങനെയാണ് ക്യാമ്പുകളുള്ളത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും ജില്ലാ തലത്തില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് ഇവര്‍ 24 മണിക്കൂറും വിവരം നല്‍കും. വൈദ്യുതി വിതരണം, അണക്കെട്ടുകള്‍, ശബരിമല തീര്‍ത്ഥാടനം എന്നിവയ്‌ക്ക് കൃത്യമായ നിര്‍ദേശങ്ങളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2020, 07:14 pm IST
in Kerala

തിരുവനന്തപുരം: ‘ബുറേവി’ ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ സജ്ജമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. അവര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.  കേന്ദ്രസര്‍ക്കാരിനെ സര്‍ക്കാര്‍ നടത്തിയ ഒരുക്കങ്ങളെല്ലാം അറിയിച്ചുവെന്നും  പിണറായി പറഞ്ഞു.  

ബുറേവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇന്ന് അര്‍ദ്ധരാത്രിയോടെയോ നാളെ പുലര്‍ച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിലെത്തും. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്പോള്‍ ചുഴലിക്കാറ്റിന്റെ അകത്തെ കാറ്റിന്റെ പരമാവധി വേഗത 70 മുതല്‍ 80 കിമീ വരെയാകാം.  

കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമര്‍ദ്ദമായിട്ടാകും കേരളത്തിലെത്തുക. ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഈ സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിച്ചാല്‍, കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെ നാളെ പകല്‍ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടല്‍. കരയിലൂടെ സഞ്ചരിക്കുമ്പോള്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് കേരളത്തിലെത്തുമ്പോള്‍ മണിക്കൂറില്‍ 60 കിമീയില്‍ താഴെയാകും. ചുഴലിക്കാറ്റ് കടന്നുപോകുന്നതിന്റെ വടക്കുഭാഗത്താണ് കൂടുതല്‍ മഴ പെയ്യുക.

സഞ്ചാരപഥത്തിന് പുറമേ കൊല്ലത്തിന്റെ വടക്കന്‍ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതല്‍ മഴ പെയ്‌തേക്കും. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. മണിക്കൂറില്‍ 50 മുതല്‍ 60 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റുണ്ടാകും.  താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാം. മലയോരമേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പ്രതീക്ഷിക്കുന്നു. വലിയ പ്രളയസാഹചര്യം ഉണ്ടായേക്കില്ല. മേല്‍ക്കൂര ശക്തമല്ലാത്ത വീടുകള്‍ക്ക് നാശം വന്നേക്കും. മരം, വീടുകള്‍, പോസ്റ്റുകള്‍, ഫ്‌ലക്‌സുകള്‍ ഒക്കെ പൊട്ടിവീണേക്കാം. ചുഴലിക്കാറ്റ് കേരളം കടന്ന് പോകുന്നത് വരെ അതീവജാഗ്രത വേണം.

ചുഴലിക്കാറ്റ് രൂപീകരണ സാധ്യത നേരത്തേ തന്നെ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മനസ്സിലാക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു. നവംബര്‍ 30ന് അര്‍ദ്ധരാത്രിയോടെ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു. കടലില്‍ പോകാന്‍ വേണ്ട നടപടികള്‍ ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ്ഗാര്‍ഡ് എന്നിവര്‍ നടത്തി. മത്സ്യബന്ധനഗ്രാമങ്ങളില്‍ അനൗണ്‍സ്‌മെന്റുകള്‍ നടത്തി. കളക്ടര്‍മാരുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. എന്‍ഡിആര്‍എഫിന്റെ എട്ട് ടീമുകളെ ഓരോ ജില്ലകളിലായി വിന്യസിച്ചു.  

വ്യോമസേനയോട് ഹെലികോപ്റ്ററും ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റും ആവശ്യപ്പെട്ടു. അടിയന്തരസാഹചര്യങ്ങളില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാവികസേനയോട് കപ്പലുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. ആര്‍മിയോടും അര്‍ദ്ധസൈനികവിഭാഗങ്ങളോടും സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടു.

മുന്നറിയിപ്പുള്ള ജില്ലകളില്‍ ആളുകളെ മാറ്റാന്‍ 2891 ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാണ്. തിരുവനന്തപുരം 310, കൊല്ലം 358, പത്തനംതിട്ട 585, ആലപ്പുഴ 418, കോട്ടയം 129, ഇടുക്കി 350, എറണാകുളം 741 എന്നിങ്ങനെയാണ് ക്യാമ്പുകളുള്ളത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും ജില്ലാ തലത്തില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് ഇവര്‍ 24 മണിക്കൂറും വിവരം നല്‍കും. വൈദ്യുതി വിതരണം, അണക്കെട്ടുകള്‍, ശബരിമല തീര്‍ത്ഥാടനം എന്നിവയ്‌ക്ക് കൃത്യമായ നിര്‍ദേശങ്ങളുണ്ട്. തദ്ദേശസ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പിണറായി അറിയിച്ചു.

Tags: keralaPinarayi Vijayanmodi governmentAmith shaബുറെവി ചുഴലിക്കാറ്റ്burevi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.