കണ്ണൂര്‍: നടി നിഖില വിമലിന്റെ പിതാവ് എം.ആര്.പവിത്രന് (61) അന്തരിച്ചു. കൊറോണ ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംസ്ക്കാരം നടത്തി. ആലക്കോട് യു.പി സ്കൂളില്‍ അധ്യാപകനായും സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിലെ ഉദ്യോഗസ്ഥനായും പവിത്രന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കലാമണ്ഡലം വിമലാ ദേവി: അഖിലയാണ് മറ്റൊരു മകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: