ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ പ്രവേശിക്കാന്‍ കേരളത്തിലെ ചില യുവതികലായ ഇടതു ആക്റ്റിവിസ്റ്റുകള്‍ വിര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഇതോടെ, ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചതിനു പിന്നാലെ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് സര്‍ക്കാര്‍ തടിയൂരി. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും തിരച്ചടി നേരിടാന്‍ തയാറല്ലെന്ന് ഇടതു നേതാക്കള്‍ വ്യക്കമാക്കിയതോടെയാണു ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ച് പോലീസ് വകുപ്പ് രംഗത്തെത്തിയത്. വെര്‍ച്വല്‍ ക്യൂ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്. 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനമില്ലാത്തത്. ദര്‍ശനവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശത്തിലാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും അനുബന്ധ വിഷയങ്ങളും വിശദ പരിശോധനയ്‌ക്കായി വിശാല ബെഞ്ചിന് വിടാന്‍ കോടതി തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും കേരള സര്‍ക്കാര്‍ ഔദ്യോഗികമായി ഇതു സംബന്ധിച്ച ഒരൂ കാര്യവും വ്യക്തമാക്കിയിരുന്നില്ല, കോടതി നിര്‍ദ്ദേശത്തിനു ശേഷം യുവതികളെ പോലീസ് തന്നെ തിരിച്ചയക്കുമെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിരുന്നില്ല. ഇതാദ്യമായാണ് യുവതി പ്രവേശന വിലക്ക് പൊലീസിന്റെ ഔദ്യോഗികമായി സര്‍ക്കാര്‍ നല്‍കുന്നത്. അതിനു കാരണമായത് ഇത്തരത്തില്‍ ആചാരലംഘനത്തിന് ഇടത് ആക്റ്റിവിസ്റ്റുകള്‍ തയാറെടുത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: