കൊച്ചി: കെഎസ്എഫ്ഇ കൊട്ടിഘോഷിച്ചെങ്കിലും പൊട്ടിപ്പൊളിഞ്ഞ പ്രവാസി ചിട്ടിയുടെ പ്രചാരണത്തിന് ഡയറക്ടര്‍മാര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വിദേശയാത്രകളുടെ കണക്കുകള്‍ പുറത്ത്. ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടറായിരുന്ന എ. പുരുഷോത്തമന്‍, ഡയറക്ടര്‍മാരായ ആനന്ദക്കുട്ടന്‍, വി.കെ. പ്രസാദ്, എസ്. ശരത് ചന്ദ്രന്‍ (ജിഎം, ഫിനാന്‍സ്) എന്നിവര്‍ പങ്കെടുത്ത ഒമാനിലെ ഉപഭോക്താക്കളുടെ മീറ്റിങ്ങിന് ചെലവാക്കിയത് 14,78,280 രൂപ. ഇതില്‍ 9,88,055 രൂപയും ഭക്ഷണത്തിനായിരുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് കെഎസ്എഫ്ഇ നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍.
യൂറോപ്പിലും ഒമാനിലും ഡയറക്ടര്‍മാര്‍ യാത്ര നടത്തിയപ്പോള്‍ ഷാര്‍ജയിലെ ഒരു എക്്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ഒരു ജൂനിയര്‍ അസിസ്റ്റന്റിനെയാണ് അയച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെയര്‍മാന്‍ ഉള്‍പ്പെട്ട സംഘം നടത്തിയ യാത്രയ്‌ക്ക് ചെലവഴിച്ചത് 4,53,912 രൂപയാണ്.
അതേസമയം, കെഎസ്എഫ്ഇയിലെ പരിശോധനയ്‌ക്ക് വിജിലന്‍സിന് എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിജിലന്‍സ് സ്വതന്ത്ര പരിശോധന നടത്തുന്നു. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഇപ്പോഴുണ്ട്. നേരത്തെ അതില്ലായിരുന്നു. പരിശോധനയ്‌ക്ക് എതിരെ നിലപാടെടുത്ത ആനത്തലവട്ടം ആനന്ദനും ധനമന്ത്രി തോമസ് ഐസക്കിനും ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായിക്കാണും. വകുപ്പില്‍ റെയ്ഡ് നടക്കുമ്പോള്‍ മന്ത്രിയെ അറിയിക്കേണ്ട കാര്യമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ പറഞ്ഞു. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കും. തീര്‍ത്ഥാടകരുടെ എണ്ണം രണ്ടായിരമോ മൂവായിരമോ ആക്കിയാലും വലിയ വരുമാന വര്‍ധനവ് ഉണ്ടാകില്ല, കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: