കാന്‍ബറ: തനിക്കെതിരെ ഷോട്ട്‌ബോള്‍ പ്ലാനുമായെത്തിയ ഓസ്‌ട്രേലിയയുടെ തന്ത്രം പ്രതീക്ഷിച്ചിരുന്നെന്ന് ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ഓസ്‌ട്രേലിയയുടെ തന്ത്രം എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. കാരണം ആ തന്ത്രം എന്നെ കൂടുതല്‍ മികച്ച ബാറ്റ്‌സ്മാനാക്കും. ആദ്യ ഏകദിനത്തില്‍ ഷോട്ട്‌ബോളില്‍ സംഭവിച്ച പിഴവ് ഒഴിവാക്കാമായിരുന്നതാണ്. പുള്‍ ചെയ്യാനും വിക്കറ്റ് കീപ്പറുടെ മുകളിലൂടെ സ്‌കൂപ്പ് ചെയ്യാനും തീരുമാനിച്ചു. എന്നാല്‍ ഷോട്ടെടുക്കാനാകാതെ പതറി. ഷോട്ട്‌ബോളുകളെറിയുമ്പോള്‍ കൂടുതല്‍ റണ്‍സ് നേടാനുള്ള അവസരമാണ് ഉണ്ടാകുന്നതെന്നും അയ്യര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: