ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് തലപ്പത്ത് ഇന്ത്യന്‍ അമേരിക്കന്‍ അഭിഭാഷക നീരാ ടണ്ടനെ നോമിനേറ്റ് ചെയ്തതായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകയായ നീരയ്ക്ക് സുപ്രധാന ചുമതല നല്‍കിയതില്‍ പാര്‍ട്ടി നേതൃത്വവും, അതോടൊപ്പം ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ചിലരും രംഗത്തെത്തി. നവംബര്‍ 29-ന് നിയമന വാര്‍ത്ത പുറത്തുവന്നതോടെയാണ് എതിര്‍പ്പ് മറനീക്കി പുറത്തുവന്നത്.
നീരയുടെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഈ സ്ഥാനത്ത് നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യന്‍ വനിതയായിരിക്കും നീരാ ടണ്ടന്. ഗവണ്മെന്റിന്റെ ബജറ്റ് തയാറാക്കല്‍ ഉള്‍പ്പടെ വിപുലമായ അധികാരങ്ങളാണ് നീരയില്‍ നിക്ഷിപ്തമാകുക. സെന്റര്‍ നോര്ത്തമേരിക്കന് പ്രോഗ്രസ് തിങ്ക്- ടാങ്കിന്റെ പ്രസിഡന്റായാണ് നീര നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
നിരവധി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കെതിരേ വിമര്‍ശനമുയര്‍ത്തിയ നീരയുടെ നിയമനം സെനറ്റ് അംഗീകരിക്കുന്നതിന് “സീറോ ചാന്‍സ്’ മാത്രമാണെന്ന് റിപ്പബ്ലിക്കന്‍ സീനിയര്‍ സെനറ്റര്‍ ടെക്സസില്‍ നിന്നുള്ള ജോണ്‍ കോണന് പറഞ്ഞു. പൊതു തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി സെനറ്റില്‍ ഡമോക്രാറ്റിന് ഭൂരിപക്ഷം ലഭിച്ചാല്‍ പോലും, ഹിലരി ക്ലിന്റനെതിരേ മത്സരിച്ച ബര്‍ണി സാന്റേഴ്സിനെതിരേ വിമര്‍ശനം അഴിച്ചുവിട്ട ഇവര്‍ക്ക് ആവശ്യമായ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുക എളുപ്പമല്ല- ഇതറിഞ്ഞുകൊണ്ട്തന്നെ ഇവരെ ബലിയാടാക്കി ബൈഡന്റെ മറ്റ് നോമിനികളെ വിജയിപ്പിക്കുക എന്ന തന്ത്രംകൂടി ഇതിനു പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: