കൊറോണയുടെ പിടിയില്‍ നിന്നും രാജ്യത്തെ സമ്പദ്ഘടന തിരിച്ചുകയറുന്നതിന്റെ സൂചനയായി നവംബര്‍ മാസത്തിലെ ചരക്കുസേവന നികുതി കണക്കുകള്‍. നവംബര്‍ മാസത്തില്‍ രാജ്യത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിരൂപ പിന്നിട്ടതായി ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്റ്റേറ്റ് ജിഎസ് ടി ഇയിനത്തില്‍ 25,540 കോടിയും കേന്ദ്ര ജിഎസ്ടിയായി 19,189 കോടി രൂപയും സംയോജിത ജിഎസ്ടി ഇനത്തില്‍ 51,992 കോടി രൂപയും സസായി 8,242 കോടി രൂപയുമാണ് കഴിഞ്ഞമാസം ലഭിച്ചത്. കഴിഞ്ഞ നവംബറിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആകെ 1.4 ശതമാനത്തിന്റെ വര്‍ധനയാണിത്.
ഇറക്കുമതിയില്‍ 4.9 ശതമാനത്തിന്റേയും ആഭ്യന്തര വിപണിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും 0.5 ശതമാനത്തിന്റേയും വര്‍ധന രേഖപ്പെടുത്തി. ഇത് രണ്ടാം തവണയാണ് ഈ സമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി മാസ വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: