തൃശൂര്‍: കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ആളൂര്‍ ഡിവിഷന് വികസനമെത്താതെ ഇപ്പോഴും അവഗണനയില്‍. ആളൂര്‍, പുത്തന്‍ചിറ, വേളൂക്കര (6 വാര്‍ഡുകള്‍), വെള്ളാങ്കല്ലൂര്‍ (6 വാര്‍ഡുകള്‍), മാള (4 വാര്‍ഡുകള്‍) ഉള്‍പ്പെട്ടതാണ് ആളൂര്‍ ഡിവിഷന്. എല്‍ഡിഎഫിലെ കാതറിന് പോളാണ് നിലവില്‍ ആളൂര്‍ ഡിവിഷനെ പ്രതിനിധീകരിക്കുന്നത്. കാര്‍ഷിക മേഖലയെ ജില്ലാ പഞ്ചായത്ത് പൂര്‍ണമായും അവഗണിച്ചുവെന്ന് ജനങ്ങള്‍ പറയുന്നു. കര്‍ഷര്‍ക്കുള്ള യാതൊരു പദ്ധതിയും ഡിവിഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയിട്ടില്ല. കേന്ദ്ര പദ്ധതികളെല്ലാം അട്ടിമറിച്ചു. പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിരവധി പോലും ലഭ്യമാക്കിയിട്ടില്ല. ഡിവിഷനിലെ നൂറുക്കണക്കിന് പേര് വീടുകളില്ലാതെ ഇപ്പോഴും വാടക വീടുകളിലാണ് താമസിക്കുന്നത്. വീടുകളിലേക്ക് വഴിയില്ലാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നുണ്ട്.
കേന്ദ്ര ഫണ്ടുകള്‍ ഉപയോഗിച്ചുള്ള യാതൊരു പദ്ധതികളും ഡിവിഷനില്‍ നടത്തിയിട്ടില്ല. കടുത്ത കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് വേനല്‍ക്കാലത്ത് ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കംപായുകയാണ്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളില്ലാത്തതിനാല്‍ വെള്ളം ലഭിക്കാതെ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. ഡിവിഷനിലെ വിവിധ പ്രദേശങ്ങളില്‍ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. കനാലുകള്‍ വീതി കൂട്ടി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും ജില്ലാപഞ്ചായത്ത് വീഴ്ച വരുത്തി. ഹോമിയോ മരുന്ന് പോലും ഡിവിഷനില്‍ വിതരണം ചെയ്തില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളൊന്നും തന്നെ നടപ്പാക്കിയില്ലെന്നും പല പദ്ധതികളുടെയും നിര്‍മ്മാണോദ്ഘാടനങ്ങള്‍ മാത്രമാണ് ഡിവിഷനില്‍ നടന്നതെന്നും ജനങ്ങള്‍ പറയുന്നു.
ജനാഭിപ്രായം
* കേന്ദ്ര ഫണ്ടുകള്‍ ഡിവിഷനില്‍ വിനിയോഗിച്ചില്ല. ജലജീവന്‍ പോലുള്ള കേന്ദ്രപദ്ധതികള്‍ നടപ്പാക്കിയില്ല
* ജനോപകാര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തി
* കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിയില്ല
* ഗ്രാമീണ റോഡുകളുടെ സ്ഥിതി ശോചനീയാവസ്ഥയില്‍. അറ്റകുറ്റപണി നടത്താതെ നിരവധി റോഡുകള്‍ തകര്‍ന്ന് കിടക്കുന്നു
* സ്കൂളുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള നടപടിയുണ്ടായില്ല
* ചാലക്കുടിയിലെത്തി അവസാനിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഡിവിഷനിലേക്ക് കൂടി നീട്ടി പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല
* പട്ടികജാതി കോളനികളില്‍ സമഗ്ര വികസനമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി
* ഡിവിഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പരിഹാര പദ്ധതികള്‍ നടപ്പാക്കിയില്ല
* കൃഷിയ്ക്ക് വെള്ളമില്ലാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍
* ഡിവിഷനിലെ തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് പദ്ധതികളുണ്ടായില്ല
* പ്രാഥമികാരാഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍
* ജാതിയ്ക്ക കര്‍ഷകര്‍ക്ക് സഹായകമായ പദ്ധതികളൊന്നും ആവിഷ്ക്കരിച്ചില്ല
* റോഡ് നിര്‍മ്മാണമടക്കം പല പദ്ധതികളും പൂര്‍ത്തിയാകാതെ പാതിവഴിയില്‍
* സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് ജില്ലാപഞ്ചായത്ത് നടപടിയുണ്ടായില്ല
എല്‍ഡിഎഫ് അവകാശവാദം
* വിവിധ റോഡുകളുടെ വികസനത്തിന് വേണ്ടി മൊത്തം രണ്ടര കോടി രൂപ വിനിയോഗിച്ചു
* 10 ലക്ഷം രൂപ ചെലവില്‍ കടുപ്പശേരി കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കി
* ഒരു കോടി രൂപ ചെലവില്‍ ആളൂര്‍ അടക്കം വിവിധ സ്ഥലങ്ങളിലായി 4 കമ്മ്യൂണിറ്റി ഹാളുകള്‍ നിര്‍മ്മിച്ചു
* കുളം-ചിറ സംരക്ഷണത്തിന് 80 ലക്ഷം രൂപ നല്കി
* 16 ലക്ഷം രൂപ ചെലവില്‍ മാള വെട്ടുക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കി
* പുത്തന്‍ചിറ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിസകന പ്രവര്‍ത്തനങ്ങള്‍ക്ക് 80 ലക്ഷം രൂപ അനുവദിച്ചു
* വിവിധ സ്ഥലങ്ങളിലെ അങ്കണവാടികളുടെ നവീകരണത്തിനായി ഒരു കോടി രൂപ നല്കി
* വെള്ളാങ്കല്ലൂര്‍, പുത്തന്‍ചിറ എന്നിവിടങ്ങളില്‍ പുതിയ അങ്കണവാടികള്‍ നിര്‍മ്മിച്ചു
* പുതുചിറ, കൊപ്രക്കളം, ഷാരടി, കുന്നത്തേരി കുളം തുടങ്ങിയ കുളങ്ങള്‍ നവീകരിച്ചു
* സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും വാട്ടര്പ്യൂരിഫെയറുകള് വിതരണം ചെയ്തു
* ആളൂര്‍ സെന്റ് ജോസഫ് പള്ളി റോഡ്, തിരുത്തിപറമ്പ് പട്ടികജാതി കോളനി റോഡ്, പാറമട കാരൂര്‍മഠം കനാല്‍ ബണ്ട് റോഡ്, പുത്തന്‍ചിറ അംബേദ്ക്കര്‍ റോഡ് തുടങ്ങിയ റോഡുകള്‍ നവീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: