കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണപ്പെടുത്തിയെന്ന കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറിയായിരുന്ന ബി പ്രദീപ് കുമാറിന് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുത്, ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധി കടക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹോസ്ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞമാസം 24ന് പുലര്‍ച്ചെ അഞ്ചിന് ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടില്‍നിന്നാണ് കാസര്‍കോട് ബേക്കല്‍ പൊലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിനെ നേരിട്ടുവന്നും ഫോണ്‍ വിളിച്ചും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കത്തുകളയച്ച് ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: