തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ 35 ശാഖകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലന്‍സ്. തെരച്ചില്‍ നടത്തിയ ഉദ്യോഗസ്ഥര്‍ നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെഎസ്എഫ്ഇ ചിട്ടിയില്‍ അഞ്ച് ക്രമക്കേടുകള്‍ നടക്കുന്നതായാണ് വിജിലന്‍സിന്റെ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുള്ള്.
ക്രമക്കേടിന്റ വിശദാംശങ്ങള്‍, ആരൊക്കെ കുറ്റക്കാര്‍, എടുക്കേണ്ട നടപടി എന്നിവ സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ടില്‍ മാത്രമേ വ്യക്തമാകൂ. ഓപ്പറേഷന്‍ ബചത്ത് എന്ന് പേരിട്ട ഈ തെരച്ചിലിന്റെ അന്തിമ റിപ്പോര്‍ട്ട് ക്രോഡീകരിച്ച് ആഭ്യസന്ത്ര വകുപ്പിലെത്താന്‍ രണ്ടാഴ്ചയെങ്കിലും പിടിക്കുമെന്നാണ് സൂചന.
എസ്പിമാര്‍ മുഖേനയായിരിക്കും ആഭ്യന്തര വകുപ്പ് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം രേഖാമൂലം വിജിലന്‍സ് ഡയറക്ടറേറ്റിനെ അറിയിക്കണം എന്നാണ് ചട്ടം.
അതേസമയം കെഎസ്എഫ്ഇ റെയ്ഡിനെതിരെ ഇടത് മുന്നണിയിലും സംസ്ഥാന സര്‍ക്കാരിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി കൂടി പിന്തുണ പ്രഖ്യാപിച്ച സ്ഥിതിക്ക് തെരച്ചില്‍ നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കില്ല. കെഎസ്എഫ്ഇ റെയ്ഡില്‍ തൂങ്ങി ഇനിയൊരു പരസ്യചര്‍ച്ചവേണ്ടെന്ന് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ധാരണയായെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: