തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും പൂജപ്പുര വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയുമായ വിവി രാജേഷിനെതിരായ പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രാജേഷിനെ അയോഗ്യനാക്കാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ നിലപാട്.
രാജേഷിന് ഒന്നില്‍ കൂടുതല്‍ ഇടത്ത് വോട്ടുണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ ഇടത്ത് വോട്ട് ചെയ്താല്‍ മാത്രമേ അദ്ദേഹത്തെ ആയോഗ്യനാക്കാന്‍ കഴിയൂ. വീടു മാറിയപ്പോള്‍ വോട്ടവകാശം മാറ്റാന്‍ താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് ചെവിക്കൊണ്ടില്ലെന്ന രാജേഷിന്റെ ആരോപണത്തില്‍ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കര്‍ പ്രതികരിച്ചു. റോസാപൂ ചിഹ്നത്തിനെതിരായ പരാതി അംഗീകരിക്കില്ലെന്ന് കമ്മീഷന്‍ അറിയിച്ചതായും വിശദീകരിക്കുന്നു.
വി.വി രാജേഷ് രണ്ടിടത്തെ വോട്ടര്‍പട്ടികയിലുള്‍പ്പെട്ടെന്ന് സിപിഐ ആണ് പരാതി നല്‍കിയത് ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പുര വാര്‍ഡില്‍ മത്സരിക്കുന്ന രാജേഷ് ഒരേ സമയം രണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടെന്നാണ് സിപിഐയുടെ പരാതി. രാജേഷിന്റെ പേരുള്‍പ്പെട്ട നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെയും വോട്ടര്‍പട്ടികകളുടെ പകര്‍പ്പ് സിപിഐ പുറത്തുവിട്ടു. വിവരം മറച്ചുവെച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച രാജേഷിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.
നെടുമങ്ങാട്ടെ കുടുംബ വീടുള്‍പ്പെടുന്ന 16-ാം വാര്‍ഡിലെയും കോര്‍പ്പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡിലെയും വോട്ടര്‍ പട്ടികകളിലാണ് രാജേഷിന്റെ പേരുള്ളത്. അതേസമയം വഞ്ചിയൂരിലേക്ക് താമസം മാറുമ്പോള്‍ തന്നെ നെടുമങ്ങാട്ടെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ കത്ത് നല്‍കിയിരുന്നുവെന്നാണ് രാജേഷ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: