വൃശ്ചികത്തിലെ കാര്‍ത്തിക നാളാണ് ദേവിയുടെ ജന്മനക്ഷത്രം. കുടുംബസൗഖ്യത്തിനും ഐശ്വര്യത്തിനും ദുര്ബാധകളെയകറ്റാനും ചെരാതില്‍ ദീപാലങ്കാരങ്ങളോടെ മഹാലക്ഷ്മിയെ വീടുകളിലേക്ക് ആനയിക്കുന്ന തൃക്കാര്‍ത്തിക. തുളസീദേവി പിറവിയെടുത്തതും കാര്‍ത്തികേയനെ പരിപാലിക്കാന്‍ കൃതികാദേവിമാര് അവതരിച്ചും ഈ നാളിലത്രേ.
ഉത്തരകേരളത്തെ അപേക്ഷിച്ച് ദക്ഷിണ കേരളത്തിലാണ് തൃക്കാര്‍ത്തിക ആഘോഷത്തിന് പ്രാധാന്യം ഏറെയുള്ളത്. അത്ര തന്നെ പ്രാധാന്യം തമിഴ്നാട്ടിലുമുണ്ട്. ഭരണി, കാര്‍ത്തിക, രോഹിണി നാളുകളിലാണ് തൃക്കാര്‍ത്തികവ്രതം അനുഷ്ഠിക്കുന്നത്.
കാര്‍ത്തിക നാളില്‍ ഒരു നേരം മാത്രം ആഹാരം കഴിക്കണം. തൊട്ടടുത്ത നാളായ രോഹിണിയില്‍ രാവിലെ കുളിച്ച് ദേഹശുദ്ധി വരുത്തിയ ശേഷം തുളസീതീര്‍ഥം സേവിക്കണം. എണ്ണതേച്ചുകുളിയും പകലുറക്കവും നിഷിദ്ധമാണ്. വീട് ശുദ്ധിയാക്കി, തൃക്കാര്‍ത്തിക സന്ധ്യക്ക് ചെരാതുകളില്‍ നെയ്യോ, എണ്ണയോ ഒഴിച്ച് വിളക്കു കൊളുത്തണം. ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച സ്ഥലത്തു വേണം ചെരാതു കൊളുത്താന്‍.
കാര്‍ത്തികയ്ക്ക്. കാച്ചിലും ചെറുകിഴങ്ങും പുഴുക്കുണ്ടാക്കി കഴിക്കുന്ന പതിവുണ്ട്. കരിക്കാണ് കുടിക്കാനെടുക്കുന്നത്. അരിയും തേങ്ങയും മാത്രം ചേര്‍ത്ത് അടയുണ്ടാക്കി നിവേദിക്കുന്ന ചടങ്ങുമുണ്ട്. ലളിതാ സഹസ്രനാമം പോലുള്ള ദേവീസ്തുതികള്‍ ഉരുവിടുന്നത് ദേവീപ്രീതിക്ക് അഭികാമ്യമാണ്. ഫലസിദ്ധിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: