തൃശൂര്‍: ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷനില്‍ വികസന പദ്ധതികളില്‍ രാഷ്ട്രീയ വിവേചനമുണ്ടായതായി ജനങ്ങള്‍. തെക്കുംകര, മാടക്കത്തറ, മുളങ്കുന്നത്തുകാവ് (7 വാര്‍ഡുകള്‍), പാണഞ്ചേരി (2 വാര്‍ഡുകള്‍) ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വാഴാനി ഡിവിഷന്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിവിഷനായിട്ട് പോലും വാഴാനിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പേരിനു മാത്രമേ നടന്നിട്ടുള്ളൂവെന്ന് ജനങ്ങള്‍ പറയുന്നു. പദ്ധതികളില്‍ രാഷ്ട്രീയം കലര്‍ത്തിയതിനാല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിച്ചില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള പദ്ധതികള്‍ മാത്രമേ ഡിവിഷനില്‍ നടപ്പാക്കിയിട്ടുള്ളൂ.
എല്ലാ പദ്ധതികളിലും ജില്ലാ പഞ്ചായത്ത് സ്വജനപക്ഷപാതം കാണിച്ചു. കാര്‍ഷിക-മലയോര മേഖലയായ വാഴാനിയില്‍ കൃഷിയ്ക്ക് സഹായകരമായ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. വികസനമെന്നത് വാഗ്ദാനത്തിലും പ്രഖ്യാപനത്തിലും മാത്രമായി ചുരുങ്ങി. സ്ഥലവും വീടുമല്ലാത്ത നിരവധി പേര് ഇപ്പോഴും ഡിവിഷനിലുണ്ട്. നൂറുക്കണക്കിന് കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത വീടുകളിലാണ് കഴിയുന്നത്. നിരവധി ഗ്രാമീണ റോഡുകള്‍ ശോചനീയാവസ്ഥയിലാണ്. കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ വേനല്‍ക്കാലത്ത് വിവിധ സ്ഥലങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണെന്നും ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ മേരി തോമസാണ് വാഴാനിയെ നിലവില്‍ പ്രതിനിധീകരിക്കുന്നത്.
ജനാഭിപ്രായം
* കാര്‍ഷിക-മലയോര മേഖലയെ പൂര്‍ണമായും തഴഞ്ഞു. കാര്‍ഷിക മേഖലയില്‍ യാതൊരുവിധ പദ്ധതിയും നടപ്പാക്കിയില്ല
* ഡിവിഷനിലെ 20ഓളം പട്ടികജാതി കോളനികള്‍ വികസനമെത്താതെ കിടക്കുന്നു. കോളനികളിലൊന്നിലും അടിസ്ഥാന സൗകര്യങ്ങളെത്തിക്കാനായിട്ടില്ല.
* വാഴാനി-ചെപ്പാറ-പത്താഴക്കുണ്ട്-പൂമല കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനം വാഗ്ദാനത്തിലൊതുങ്ങി
* മലയോര മേഖലയായ കുണ്ടുകാട് -കട്ടിലപൂവം പ്രദേശത്തെ അവഗണിച്ചു
* വാഴാനി നീന്തല്‍ കുളത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് കിടക്കുന്നു. മാലിന്യ കേന്ദ്രമായി തീര്‍ന്ന നീന്തല്‍കുളം ഇപ്പോള്‍ ഉപയോഗശൂന്യമായി
* കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ ഡിവിഷനില്‍ കടുത്ത കുടിവെള്ള പ്രശ്നം. വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടത്തില്‍
* കേന്ദ്ര ഫണ്ടുകള്‍ വിനിയോഗിച്ചുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കിയില്ല
* വാഴാനി ഡാം ടൂറിസം കേന്ദ്രം ശോചനീയാവസ്ഥയില്‍.
* കലാ-കായിക-സാംസ്കാരിക മേഖലകളില്‍ ഫണ്ട് വിനിയോഗിച്ചില്ല. നിലവിലുള്ള ഗ്രൗണ്ടുകള്‍ ശോചനീയാവസ്ഥയില്‍.
* വാഴാനി ആദിവാസി കോളനിയോട് അവഗണന. കോളനിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ല.
* താണിക്കുടം-കരുമത്ര റോഡ് വീതി കൂട്ടല്‍ പ്രവൃത്തി നിയമകുരുക്കില്‍. പദ്ധതിയുടെ ഭാഗമായി സ്ഥലം അളവ് പോലും പൂര്‍ത്തിയായിട്ടില്ല
* വാഴാനിയില്‍ 43 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഐബി പൊട്ടിപൊളിഞ്ഞ് കാടു കയറി കിടക്കുന്നു
* മാടക്കത്തറയിലെ കാര്‍ഷിക-നഴ്സറി മേഖലയ്ക്കായി യാതൊരു പദ്ധതികളും നടപ്പാക്കിയില്ല
* വാഴാനി ആദിവാസി കോളനിയുടെ ശോചനീയാവസ്ഥയ്ക്ക് നടപടിയെടുത്തില്ല
* ഡിവിഷനില്‍ നിരവധി റോഡുകള്‍ തകര്‍ന്ന് ഗതാഗതയോഗ്യല്ലാതെ കിടക്കുന്നു
എല്‍ഡിഎഫ് അവകാശവാദം
* ഡിവിഷനില്‍ വിവിധ മേഖലകളിലായി മൊത്തം 15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
* 5 കോടി 86 ലക്ഷം രൂപ ചെലവഴിച്ച് തെക്കുംകര-വട്ടായി കുടിവെള്ള പദ്ധതി നടപ്പാക്കി
* കാര്യാടും കല്ലുകൂട്ടത്തും മിനി ഹൈമാസ്റ്റുകള്‍ സ്ഥാപിച്ചു
* മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ 50 ലക്ഷം രൂപ ചെലവില്‍ സ്റ്റേഡിയം നിര്‍മ്മിച്ചു
* കാര്‍ഷിക മേഖലയില്‍ 1 കോടി 50 ലക്ഷം രൂപയുടെ പദ്ധതികള്‍
* കരുമത്രയില്‍ 25 ലക്ഷം രൂപ ചെലവില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ വിശ്രമ കേന്ദ്രം തുറന്നു
* താമരകുളം നവീകരണത്തിന് 25 ലക്ഷം രൂപയും ശങ്കരംകുളം നവീകരണത്തിന് 28 ലക്ഷം രൂപയും അനുവദിച്ചു
* 1 കോടി രൂപ വിനിയോഗിച്ച് വാഴാനി-കല്ലംപാറ കനാല്‍ ബണ്ട് റോഡ് നിര്‍മ്മിച്ചു
* കല്ലംകൂട്ടം-മലാക്ക റോഡ് 1 കോടി 5 ലക്ഷം രൂപ ചെലവഴിച്ച് വീതികൂട്ടി ഗതാഗതയോഗ്യമാക്കി
* അത്താണി-പത്താഴക്കുണ്ട് ഡാം റോഡ് 71 ലക്ഷം രൂപ ചെലവില്‍ റീടാറിങ് നടത്തി
* 30 ലക്ഷം രൂപ വിനിയോഗിച്ച് പാണഞ്ചേരി മുടിക്കോട് കുടിവെള്ളപദ്ധതി ആരംഭിച്ചു
* മച്ചാട് ഗവ.എച്ച്എസ്എസില്‍ 57 ലക്ഷം രൂപ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍
* മാടക്കത്തറയില്‍ പ്രളയത്തില്‍ തകര്‍ന്ന മേഖലയ്ക്ക് 25 ലക്ഷം രൂപ അനുവദിച്ചു
* 30 ലക്ഷം രൂപ ചെലവില്‍ വാഴാനി ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കി
* മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ 40 ലക്ഷം ചെലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മ്മിച്ചു
* മാടക്കത്തറയില്‍ 40 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി
* മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ 12 അങ്കണവാടികള്‍ നിര്‍മ്മിച്ചു
* പുന്നംപറമ്പ്, മാടക്കത്തറ ലൈബ്രറികള്‍ക്കായി മൊത്തം 1 ലക്ഷം രൂപയുടെ ഫര്‍ണീച്ചര്‍ നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: