തിരുവനന്തപുരം : കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സ് പരിശോധന നടത്തിയതിലൂടെ എതിരാളികള്‍ക്ക് അവസരം ഉണ്ടാക്കി നല്‍കുകയാണ് ചെയ്തതെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. വിഷയത്തില്‍ മനപ്പൂര്‍വ്വം വിവാദങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
വിജിലന്‍സ് പരിശോധന നടത്തിയതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടും മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് എങ്ങിനെയാണ്. മാധ്യമ വാര്‍ത്തയിലൂടെയാണോ വിജിലന്‍സ് കണ്ടെത്തല്‍ സര്‍ക്കാര്‍ അറിയേണ്ടത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് അന്വേഷിക്കും മനപ്പൂര്‍വ്വം വിവാദം ഉണ്ടാക്കാനായി ശ്രമം നടത്തുന്നു. വിജിലന്‍സും ഇതിന് കൂട്ട് നില്‍ക്കുകയാണോയെന്ന് പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയിലൂടെ എതിരാളികള്‍ക്ക് ഒരു അവസരം ഉണ്ടാക്കി നല്‍കുകയാണ് ചെയ്തത്. എതിരാളികള്‍ എന്നാല്‍ രാഷ്‌ട്രീയ എതിരാളികള്‍ മാത്രമല്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കെഎസ്എഫ്ഇക്കെതിരായി പ്രചാരണം നടത്തുന്നുണ്ട്. വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയില്‍ എതിരാളികള്‍ക്ക് എന്തിന് അവസരം ഉണ്ടാക്കി. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ കെഎസ്എഫ്ഇ നടത്തിപ്പില്‍ അഴിമതി കണ്ടെത്തിയ വിജിലന്‍സിന് വട്ടാണെന്നാണ് ധനമന്ത്രി പ്രസ്താവനയില്‍ വട്ട് ആര്‍ക്കാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റെയ്ഡിന്റെ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ക്രമക്കേട് പുറത്ത് വരുമ്പോള്‍ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാകില്ല. ആര്‍ക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. അഴിമതിയില്‍ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലന്‍സ്. വിജിലന്‍സിനെ നയിക്കുന്ന മുഖ്യമന്ത്രിക്കാണോ അതോ സ്വയം വട്ടാണെന്നാണോ അതോ അഴിമതി കണ്ടെത്തുന്നതാണോ വട്ട് എന്ന് ധനമന്ത്രി ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കണം. തോമസ് ഐസക്കിന് ധനകാര്യമന്ത്രിയെന്ന നിലയില്‍ തനിക്ക് കീഴിലുള്ള ഒരു വകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. അഴിമതി കണ്ടെത്തുന്നത് കണ്ടാല്‍ തോമസ് എസക്ക് ഉറഞ്ഞ് തുള്ളും. പൊതുജനങ്ങളുടെ പണമാണ് കെഎസ്എഫ്ഇയുടേത്. ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കാന്‍ ധനമന്ത്രി തയ്യാറാവണമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: