ആലപ്പുഴ: കിഫ്ബി സഹായത്തോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണം എന്ന പേരില്‍ 671 കോടി രൂപ മുടക്കി നടത്തുന്ന പ്രവര്‍ത്തിക്കെതിരെ വിമര്‍ശനം ഉയരുന്നു. കുട്ടനാട്ടുകാരെ വെള്ളപ്പൊക്കത്തില്‍ രക്ഷിക്കാന്‍, കുട്ടനാട്ടുകാരന്റെ സ്വപ്‌നപദ്ധതി എന്നപേരില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ആലപ്പുഴ- ചങ്ങനാശ്ശേരി സെമി എലവേറ്റഡ് ഹൈവേ നിര്‍മ്മാണം നാടിന് ശരിയായി ഗുണം ലഭിക്കില്ലെന്ന് എസി റോഡ് ജാഗ്രതാ സമിതി.
പദ്ധതി പുനരാവിഷ്‌കരണമെന്നും, കുട്ടനാടിനെ അനുയോജ്യമായ രീതിയില്‍ നിര്‍മ്മാണം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. കുട്ടനാടിന്റെ പൊതുവായ പ്രത്യേകതകള്‍ മുന്‍നിര്‍ത്തി കുട്ടനാടിനെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തില്‍ ഈ തുക വിനിയോഗിക്കണം.
സെമി എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം കുട്ടനാടിന് അനുയോജ്യമല്ല. വെള്ളവും വെള്ളക്കെട്ടും ചെളിയും കട്ടയും മാത്രമുള്ള പ്രദേശമാണ് കുട്ടനാട്, ഇവിടുത്തെ അമിതഭാരമുള്ള എല്ലാ കെട്ടിടങ്ങളും താഴുകയാണ്. എന്നിട്ടും കുട്ടനാടിന് അനുയോജ്യമല്ലാത്ത നിര്‍മ്മാണ രീതിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
മുന്തിയ പരിഗണനയോടുചെയ്യേണ്ട ഒന്നാണ് ജലഗതാഗത വികസനം. അതിലൊന്നും ശ്രദ്ധകൊടുക്കാതെ കുട്ടനാട്ടുകാര്‍ക്ക് വേണ്ടി എന്ന പേരില്‍ ഉള്ള ഈ പദ്ധതി ഗുണത്തേക്കാളേറെ ദോഷമായിരിക്കും.
സാധാരണ സമയത്തും വെള്ളം പൊങ്ങുന്ന അവസരത്തില്‍ പോലും കുട്ടനാട്ടിലുടെ ബോട്ടിലൂടെയോ വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്, വെള്ളം പൊങ്ങി കുട്ടനാട്ടിലെ മുഴുവന്‍ റോഡുകളും മുങ്ങി കിടക്കുന്ന സമയത്ത് കുട്ടനാടിനെ വിവിധ പ്രദേശങ്ങളിലുളളവര്‍ക്ക് ഈറോഡ് എങ്ങനെ ഉപകാരപ്പെടുമെന്ന് ചോദ്യം ഉയരുന്നു.
കുട്ടനാട്ടുകാരെ സംബന്ധിച്ചുള്ള മുന്‍ഗണനാക്രമങ്ങള്‍ ഒന്നുംതന്നെ പാലിക്കാതെ അവരുടെ താല്പര്യം പരിഗണിക്കാതെ നടപ്പാക്കുന്ന ഒരു പദ്ധതിയാണ് ഇതെന്നും ജാഗ്രതാ സമിതി പ്രസിഡന്റ് സന്തോഷ് ശാന്തി, കണ്‍വീനര്‍ ജോര്‍ജ് മാത്യു വാച്ചാ, കോര്‍ഡിനേറ്റര്‍ ടോംജോര്‍ജ്, അഡ്വ ജിബിന്‍ തോമസ്, മനോജ് കാക്കുളം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: