കല്‍പ്പറ്റ: ബിജെപിയുടെ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയായ പ്രശാന്ത് മലവയല്‍ ജില്ലാ പഞ്ചായത്തിലേക്ക് ചീരാല്‍ ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്. ഇടത്തരം കുടുംബത്തില്‍ ജനിച്ച പ്രശാന്ത് മലവയല്‍ ചെറുപ്പത്തിലെ തന്നെസാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളില്‍ തല്പരനായിരുന്നു.
സംഘ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടക്കം എബിവിപിയിലൂടെ. ബത്തേരി സര്‍വജന സ്കൂളില്‍ എബിവിപിയുടെ മുഖമായി. സംഘശാഖ മുഖ്യശിക്ഷകായത് ജീവിതത്തില്‍ ഗുണകരമായി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎ പൊളിറ്റിക്സ് പാസായി. ബിരുദ പഠനത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക്. തുടക്കം യുവമോര്‍ച്ച നെന്മേനി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം വഹിച്ചു കൊണ്ട്. പിന്നീട് ബത്തേരി യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
ഇരുപത്തിരണ്ടാം വയസ്സില്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ പ്രശാന്ത് മലവയല്‍ മുള്ളന്‍കൊല്ലി വാര്‍ഡില്‍ നിന്നും ആദ്യമായി ജനവിധി തേടി. പിന്നീട് ചുള്ളിയോട് ബ്ലോക്ക് ഡിവിഷന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. നിരവധി സമരങ്ങള്‍ നടത്തിയും ശ്രദ്ധേയനായ വ്യക്തിയാണ് പ്രശാന്ത് മലവയല്‍. വ്യാജ വികലാംഗ നിയമത്തിനെതിരെയും പട്ടയമില്ലാത്ത വനവാസികളുടെ സമരത്തിനും ജില്ലയില്‍ നേതൃത്വം നല്കി. വയനാട്ടിലെ വന്യമൃഗ ശല്യത്തിനെതിരെ സമരം ചെയ്ത് ഒരു മാസക്കാലം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
രാത്രി യാത്രാ നിരോധനത്തിനെതിരെ നടത്തിയ സമരത്തിന്റെ മുന്‍പന്തിയില്‍ നിന്നു. സമര സമിതി ജോ. കണ്‍വീനറായി സമരത്തിന് ശക്തി നല്കി. സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ റോഡ്, ജലം, വീട് എന്നിവയ്ക്കൊന്നും പരിഹാരം കാണുവാന്‍ നിലവിലെ ഭരണസമിതിക്ക് ആയിട്ടില്ല എന്ന് പ്രശാന്ത് മലവയല്‍ പറയുന്നു. ജയിക്കുകയാണെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ആയിരിക്കും പ്രവര്‍ത്തിക്കുക എന്നും വന്യമൃഗശല്യം എന്നെന്നേക്കും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മിക്ക വനവാസി കുടുംബങ്ങളിലും നല്ല ചികിത്സ കിട്ടുന്നില്ല. രോഗം ബാധിച്ചവരെ കൊണ്ടുപോകാന്‍ നല്ല റോഡുകളില്ല. ജയിച്ചു കഴിഞ്ഞാല്‍ ഇവയ്ക്കെല്ലാം പരിഹാരം കാണും എന്ന ദൃഡ നിശ്ചയത്തിലാണ് അദ്ദേഹം. രമ്യ മോള് ആണ് ഭാര്യ. മകള്‍ സ്നേഹാ ലക്ഷ്മി. പ്രധാന മന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ എന്‍ഡിഎയെ വിജയിപ്പിക്കണമെന്ന് പ്രശാന്ത് മലവയല്‍ പറഞ്ഞു. 2015 ല്‍ 1120 വോട്ട് എല്‍ഡിഎഫിനും 9527 പോട്ട് യുഡിഎഫിനും 5065 വോട്ട് ബിജെപിക്കും ലഭിച്ചു. കെ. ശോഭന്‍കുമാറാണ് എല്‍ഡിഎഫ് സാത്ഥാനാര്ത്ഥി. അമല്‍ ജോയി യുഡിഎഫ് സ്ഥാനാത്ഥിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: