ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും പാക് ഡ്രോണ്‍. കശ്മീരിലെആര് എസ്പുര സെക്ടര്‍ മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്മാര് പെട്രോളിങ് നടത്തുന്നതിനിടെയാണ് ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ സൈന്യം വെടിയുതിര്‍ത്തെങ്കിലും ഡ്രോണ്‍ പാക്കിസ്ഥാന് ഭാഗത്തേയ്ക്ക് തിരിച്ചുപോയി.
അജ്ഞാത ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യാ- പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരവെ ബിഎസ്എഫ് കൊലപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് പ്രദേശത്ത് ഡ്രോണ്‍ കണ്ടെത്തിയത്.
നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് ജില്ലയിലെ മെന്താര്‍ സെക്ടറില്‍ കഴിഞ്ഞ ആഴ്ച ഡ്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. കൂടാതെ ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം നടത്താനും പാക്കിസ്ഥാന് ശ്രമിച്ചിരുന്നു. എന്നാല്‍ ബിഎസ്എഫ് ഡ്രോണിനു നേരേ വെടിയുതിര്‍ത്ത് ശ്രമം പരാജയപ്പെടുത്തി. ഡ്രോണ്‍ ഉപയോഗിച്ച് ജമ്മു കശ്മീരിലേക്ക് ആയുധങ്ങള്‍ കടത്താനും പാക്കിസ്ഥാന് ശ്രമം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: