Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്എഫ്ഇ വഴി കള്ളപ്പണം വെളുപ്പിച്ചു; ഗുരുതര ക്രമക്കേടുകള്‍ പുറത്ത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിജിലന്‍സ്

കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും അധികം വിശ്വാസമുള്ള, ചിട്ടികള്‍ അടക്കം സാമ്പത്തിക ഇടപാടുകള്‍ക്ക് ജനങ്ങള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. അവിടെ നടക്കുന്ന ചെറിയ ക്രമക്കേടു പോലും ആയിരക്കണക്കിന് പേരെ ബാധിക്കും. ഇടതു സര്‍ക്കാര്‍ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ക്രമക്കേട് അടക്കമുള്ളവയില്‍ കുരുങ്ങിയിരിക്കുന്ന വേളയിലാണ് സര്‍ക്കാരിന്റെ കീഴിലുള്ള കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനവും വിവാദത്തിലായത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 29, 2020, 09:43 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ (കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്) ബ്രാഞ്ചുകള്‍  വഴി കള്ളപ്പണം വെളുപ്പിച്ചതായി വിജിലന്‍സ് കണ്ടെത്തി. മിന്നല്‍ പരിശോധനകളില്‍ മുപ്പതിലേറെ ബ്രാഞ്ചുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വിജിലന്‍സ് സൂചിപ്പിച്ചു.  

കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും അധികം വിശ്വാസമുള്ള, ചിട്ടികള്‍ അടക്കം  സാമ്പത്തിക ഇടപാടുകള്‍ക്ക് ജനങ്ങള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. അവിടെ നടക്കുന്ന ചെറിയ ക്രമക്കേടു പോലും ആയിരക്കണക്കിന് പേരെ ബാധിക്കും. ഇടതു സര്‍ക്കാര്‍ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ക്രമക്കേട് അടക്കമുള്ളവയില്‍ കുരുങ്ങിയിരിക്കുന്ന വേളയിലാണ് സര്‍ക്കാരിന്റെ കീഴിലുള്ള കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനവും വിവാദത്തിലായത്. ഓപ്പറേഷന്‍ ബചത് എന്ന പേരിലാണ് വെള്ളിയാഴ്ചയും ഇന്നലെയുമായി സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തിയത്. 600ലേറെ ബ്രാഞ്ചുകളില്‍ 40 എണ്ണത്തിലാണ് റെയ്ഡ് നടന്നത്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടുകള്‍ നടത്തി ക്രമക്കേട് കാണിക്കുന്നതായി വിജിലന്‍സിന് പരാതികള്‍ ലഭിച്ചിരുന്നു. ചിട്ടികളിലെ ചില ക്രമക്കേടുകളെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.  

വിജിലന്‍സിന്റെ പ്രധാന കണ്ടെത്തലുകള്‍: പലയിടത്തും രണ്ടു മുതല്‍ ഒമ്പത് ലക്ഷം രൂപ വരെ മാസ അടവുള്ള ചിട്ടികളില്‍ ആളുകള്‍ ചേര്‍ന്നതില്‍ സംശയം. തിരുവനന്തപുരം ആറ്റിങ്ങലിലെ പ്രധാന ബ്രാഞ്ചില്‍ ഒരാള്‍ പല ചിട്ടികളിലായി ഒമ്പത് ലക്ഷം രൂപ വരെ അടയ്‌ക്കുന്നുണ്ട്. മറ്റൊരാള്‍ നാലേ കാല്‍ ലക്ഷം രൂപ വരെ അടയ്‌ക്കുന്നുണ്ട്. തൃശൂരിലെ ഒരു ബ്രാഞ്ചില്‍ രണ്ട് പേര്‍ 20 ചിട്ടിയില്‍ ചേര്‍ന്നതായും കണ്ടെത്തി. മറ്റൊരാള്‍ 10 ചിട്ടിയില്‍ ചേര്‍ന്നു. കൃത്യമായ വരുമാന സ്രോതസ്സില്ലാത്ത ഇവര്‍ ഈ തുക അടയ്‌ക്കുന്നതിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് വിജിലന്‍സിന്റെ നിഗമനം. ചില ബ്രാഞ്ചുകളില്‍ നിയമവിരുദ്ധമായി ഡമ്മികളെ മുന്‍നിര്‍ത്തി കൊള്ളച്ചിട്ടികളും നടക്കുന്നുണ്ട്.  

തിരുവനന്തപുരം ഹൗസിങ് ബോര്‍ഡ് ജങ്ഷനിലെ ബ്രാഞ്ചില്‍ രണ്ടു  കൊള്ളച്ചിട്ടികള്‍ കണ്ടെത്തി. മള്‍ട്ടി ഡിവിഷന്‍ ചിട്ടികളില്‍ ജീവനക്കാര്‍ തന്നെ ബിനാമി ഇടപാടുകള്‍ നടത്തുന്നതായും വിജിലന്‍സ് കണ്ടെത്തി. പിരിവ് തുക ബാങ്കുകളിലേക്കും ട്രഷറിയിലേക്കും മാറ്റണം. എന്നാല്‍, പല സ്ഥലങ്ങളിലും അങ്ങനെ മാറ്റുന്നതില്‍ വീഴ്ച വരുത്തിയതായും റെയ്ഡില്‍ കണ്ടെത്തി. നാല് ബ്രാഞ്ചുകളില്‍ സ്വര്‍ണപ്പണയത്തിലും തട്ടിപ്പ് കണ്ടെത്തി. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നുവെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെല്ലാം വിവരിച്ച് നടപടി തേടി വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.