കോട്ടയം: ഹൈന്ദവ ക്കെതിരെ തുറന്ന വെല്ലുവിളിയുമായി വീണ്ടും പിണറായി സര്‍ക്കാര്‍. ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ചത് അഭിമാനമായിക്കണ്ട് തെരഞ്ഞെടുപ്പില്‍ വോട്ട് തേടി എല്‍ഡിഎഫ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളിലാണ് ശബരിമല എല്‍ഡിഎഫ് പ്രചരണായുധമാക്കിയിരിക്കുന്നത്. അടുത്തിടെ എല്‍ഡിഎഫിലേക്ക് ചേക്കേറിയ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗമാണ് അയ്യപ്പവിശ്വാസികളുടെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് പിണറായി സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടി വോട്ട് തേടുന്നത്. സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലും ബുക്ക്ലറ്റുകളിലും അയ്യപ്പ വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന വിധത്തിലുള്ള പ്രചരണമാണ് എല്‍ഡിഎഫ് നടത്തുന്നത്.
ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന്റെ ഒപ്പം ക്രൈസ്തവ സമൂഹത്തെകൂടി ‘വര്‍ഗീയ’ കാര്‍ഡിറക്കി ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രചരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഭരണങ്ങാനം, മീനച്ചില്‍, കടുത്തുരുത്തി, അയര്‍ക്കുന്നം, എറ്റുമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളിലാണ് ഇത്തരം പ്രചരണം എല്‍ഡിഎഫ് നടത്തുന്നത്. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവരെ തിരിച്ചറിയണമെന്നും ഇവര്‍ക്ക് പോളിങ്ങ് ബൂത്തില്‍ മറുപടി നല്‍കണമെന്നും വിവിധ ഹൈന്ദവ സംഘടനകള്‍ പറഞ്ഞു. എല്‍ഡിഎഫ് ജയിച്ചു വന്നാല്‍ ശബരിമല വീണ്ടും തകര്‍ക്കുമെന്ന സന്ദേശമാണ് ഇത്തരം പ്രചരണങ്ങളിലൂടെ നടക്കുന്നതെന്നും ഹൈന്ദവ സംഘടനകള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: