തിരുവനന്തപുരം : സോളാര്‍ കേസില്‍ സത്യം പുറത്തുവരട്ടെ. ആളുകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രതിപക്ഷ നേതാവിനെതിരായ കേസ്. മുഖ്യമന്ത്രി പിണറായി വിജയന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷത്തെ കള്ളക്കേസില്‍ കുടുക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എംഎല്‍എമാരുടെ പേരില്‍ കേസെടുത്ത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് ഈ നീക്കം. ബാര്‍ കോഴക്കേസിനെ നിയമപരമായി തന്നെ നേരിടും. ആളുകളെ അപമാനിക്കാന്‍ വേണ്ടിയാണ് ഈ കേസുകള്‍. ഇതിനെതിരെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട സ്ഥിതിയാണ് ഉള്ളത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തുടക്കം മുതല്‍ കള്ളമാണ് പറയുന്നത്. ഒന്നും മറയ്ക്കാനില്ലെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനെയാണ് ഭയക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം പ്രഖ്യാപിച്ചത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: