ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍, കര്‍ഷകനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കുവച്ച ചിത്രം ഒടുവില്‍ തിരിച്ചടിച്ചു. കര്‍ഷകനുനേരെ ലാത്തി ഓങ്ങിനില്‍ക്കുന്ന പൊലീസുകാരന്റെ ചിത്രമാണ് ശനിയാഴ്ച രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചത്. രാഹുലിന്റെ ട്വീറ്റിന് പിന്നാലെ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ ബിജെപി ട്വീറ്റ് ചെയ്തതോടെയാണ് രാഹുല്‍ ഗാന്ധി പ്രതിരോധത്തിലായത്.
വളരെക്കാലമായി രാജ്യം കണ്ട ഏറ്റവും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു. ചിത്രം രാഹുല്‍ ഗാന്ധിയുടെ വ്യാജപ്രചാരണം ആണെന്നും പൊലീസ് കര്‍ഷകനെ തൊട്ടിട്ടുപോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ ദുഃഖിപ്പിക്കുന്ന ചിത്രമെന്ന അടിക്കുറിപ്പോടെയായിരുന്നു രാഹുല്‍ ഗാന്ധി ചിത്രം പോസ്റ്റ് ചെയ്തത്. ജയ് ജവാന് ജയ് കിസാന്‍ എന്നാണ് നമ്മുടെ മുദ്രാവാക്യം.
പക്ഷേ മോദിയുടെ ധാര്‍ഷ്ട്യം ജവാനെ കര്‍ഷകനെതിരെ നിര്‍ത്തി. ഇത് വളരെ അപകടകരമാണെന്നും രാഹുല്‍ ട്വിറ്റില്‍ ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ വാദ്രയും ചിത്രം ട്വീറ്റ് ചെയ്തിരുന്നു. കോടീശ്വരന്മാര് ഡല്‍ഹിക്ക് വരുമ്പോള്‍ ചുവപ്പു പരവതാനിയും കര്ഷകര്വരുമ്പോള് റോഡുകള്‍ കുഴിക്കുയാണെന്നുമായിരുന്നു പ്രിയങ്കയുടെ കമന്റ്. പക്ഷെ ബിജെപി വീഡിയോ പങ്കുവച്ചതോടെ ഇരുവരും പ്രതിരോധത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: