2008 ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷണന്റെ ജീവിത കഥ സിനിമയാകുന്നു. മേജര്‍ എന്ന് പേരിട്ടിക്കുന്ന ചിത്രം നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും, സോണി പിക്ചേഴ്സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
മേജര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അദിവി ശേഷാണ് മേജര്‍ സന്ദീപിനെ അവതരിപ്പിക്കുന്നത്. നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീരമൃത്യൂ വരിച്ചത്. സാഷി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2021 സമ്മറില്‍ ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മേജറിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സിനിമയില്‍ ഒപ്പിട്ടത് മുതല്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ ആദിവി ശേഷ് വിശദീകരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. ‘മേജര്‍ ബിഗിനിങ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയില്‍, മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ച തന്റെ യാത്രയെക്കുറിച്ച് നടന് ആദിവി ശേഷ് പറയുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ ജീവിതം ആഘോഷിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഈ വീഡിയോ പുറത്തിറക്കുന്നത്. ഈ സിനിമ സംസാരിക്കുന്നത് അദ്ദേഹം ജീവിച്ച രീതിയെക്കുറിച്ചാണ്, അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചല്ല’. പത്തുവര്‍ഷത്തോളം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ കുറിച്ച് പഠനം നടത്തിയശേഷമാണ് സിനിമയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും അദിവി അറിയിച്ചു.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍എസ്ജി കമാന്‍ഡോയാണ് മേജര്‍ ഉണ്ണികൃഷ്ണന്. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന് ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: