കൊച്ചി: സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കസ്റ്റംസിനും ഇടനില സി എം രവീന്ദ്രന്റെ സഹോദരന് ഗോപിനാഥ്. മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ ജിഎസ്ടി പിആര്‍ഒയുമായ ഇയാളെയും അന്വേഷണ ഏജന്‍സികള്‍ ഉടന്‍ പിടികൂടും. രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷമാകും അത്. പിണറായി വിജയന്റെ ബന്ധുവാണ് രവീന്ദ്രന്. രവീന്ദ്രന്റെ അമ്മയുടെ സഹോദരി പുത്രനാണ് ഗോപീനാഥ്. ഇയാള്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റില്‍ ജോലിയിലിരിക്കെ സ്വര്‍ണ്ണക്കടത്തുകാരില്‍ നിന്ന് പണം വാങ്ങിയ കേസില്‍ പെട്ടിരുന്നു.
കള്ളക്കടത്തു സംഘത്തിന് കസ്റ്റംസിന്റെ കടമ്പ കടന്നുകിട്ടാന്‍ വേണ്ട വിവരങ്ങള്‍ നല്‍കുന്നത് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വിമാനത്താളത്തിലേയും കൊച്ചി ആസ്ഥാനത്തേയും ഉദ്യോഗസ്ഥരടങ്ങിയ സംഘമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ശിവശങ്കരന്റേയും രവീന്ദ്രന്റേയും നേതൃത്തിലുള്ള സംഘത്തിന്റെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചു.
ഗോപിനാഥ് വടകരയില്‍ നിന്ന് അടുത്തയിടെ കോഴിക്കോട് കാരപ്പറമ്പിലേക്ക് താമസം മാറ്റിയിരുന്നു. ഫ്ളാറ്റിന്റെ അറ്റകുറ്റപണിക്കുമാത്രം 1.90 കോടി രൂപ ചെലവഴിച്ചതിന്റെ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റെ ഡറക്ടറേറ്റിന് കിട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: