ന്യൂദല്‍ഹി: കേരളം കൊറോണ മരണക്കണക്കുകള്‍ മറച്ചു പിടിക്കുന്നുവെന്ന ബിബിസി റിപ്പോര്‍ട്ടിനു പിന്നാലെ പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി എന്‍ഡിടിവി റിപ്പോര്‍ട്ട്. കേരളം രോഗബാധിതരുടെ എണ്ണം വലിയ തോതില്‍ കുറച്ചു കാണിക്കുന്നുവെന്നും കുറഞ്ഞത് 2.90 ലക്ഷം കൊറോണ കേസുകള്‍ രേഖയില്‍ പെടുത്തിയിട്ടില്ലെന്നുമാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്.
കേരളം അടക്കം ആറു സംസ്ഥാനങ്ങളില്‍ ആര്‍ടിപിസി പരിശോധന 50 ശതമാനം മാത്രമാണ് നടന്നിട്ടുള്ളത്. കേരളത്തില്‍ മൊത്തമുള്ള കൊറോണ കേസുകളില്‍ പകുതിയും രേഖകളിലില്ല. ആന്റിജന്‍, പരിശോധന കൂടുതലായി നടത്തിയ സംസ്ഥാനങ്ങളിലാണ് ധാരാളം കേസുകള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യാതെയുള്ളത്. കേരളത്തില്‍ കൂടുതലും ആന്റിജന്‍ പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
കേരളത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മറച്ചുവയ്‌ക്കുന്നതായി ഡോ, അരുണ്‍ മാധവിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യമാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്‌ത്ത്. കഴിഞ്ഞ വ്യാഴാഴ്ച (നവംബര്‍ 19) വരെ ഔദ്യോഗികമായി 1969 പേരായിരുന്നു രോഗം ബാധിച്ച് മരിച്ചത്. എന്നാല്‍ അന്നുവരെ 3356 പേര്‍ മരിച്ചിട്ടുണ്ട് എന്നായിരുന്നു ഡോ. അരുണ്‍ മാധവിന്റെ പഠനത്തില്‍ കണ്ടെത്തിയത്.
ഇതുപ്രകാരം സംസ്ഥാനത്ത് കൊറോണ വ്യാപകമായത് ജൂലൈയിലാണ്. എന്നാല്‍ ഈ കാലയളവിലെ കോവിഡ് മരണങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1969പേര്‍ മരിച്ചെന്നാണ് പറയുന്നത്. എന്നാല്‍ അനൗദ്യോഗിക കണക്കുകളില്‍ 3356 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ഇതില്‍ പറയുന്നത്.
കൊറോണ ബാധിച്ച് മരിച്ച ഗുരുതര രോഗമുള്ളവരെ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കി കണക്കുകള്‍ കുറച്ചു കാണിക്കുന്ന പ്രവണതയാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളതെന്നും ബിബിസി വിമര്‍ശിച്ചു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും 30 മുതല്‍ 50 ശതമാനം വരെയാണ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഓരോ തദ്ദേശ സ്ഥാപനങ്ങളും ആഴ്ചതോറും ഇതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കണക്കുകള്‍ നിര്‍ബന്ധമായും പുറത്തുവിടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊറോണ പ്രതിരോധത്തില്‍ കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്‌ക്കുന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സംസ്ഥാനം ഇത്തരത്തില്‍ കൊറോണ മരണങ്ങള്‍ കുറച്ചുകാണിക്കുന്നത്. ജൂലൈയില്‍ മാത്രം 22 മരണം പട്ടികയ്‌ക്ക് പുറത്തായിരുന്നു. അതേസമയം ചില മരണം ചേര്‍ക്കുന്നതില്‍ പിഴവ് പറ്റിയിട്ടുണ്ടെന്ന് അധികൃതരും സമ്മതിച്ചിട്ടുണ്ട്. ‘വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവുമധികം സുതാര്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് കൊറോണ നെഗറ്റീവ് ആയവരെ പോലും രോഗം ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. ഒക്ടോബറില്‍ കൊറോണ ചികിത്സ തേടി എന്നെ സമീപിച്ച മൂന്ന് പേര്‍ മരിച്ചു. എന്നാല്‍ അവരുടെ മരണം സര്‍ക്കാരിന്റെ പട്ടികയില്‍ കണ്ടില്ലെന്നും ഡോ. അരുണ്‍ മാധവന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: