പത്തനംത്തിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയം എല്ലാ ജനവിഭാഗങ്ങളെയും ബി.ജെപിയോട് അടുപ്പിച്ചെന്ന് ബി.ജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. എല്ലാ തിരഞ്ഞെടുപ്പിലും ചെയ്യുന്ന പോലെ മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്താന്‍ ഇത്തവണ ഇടത്-വലത് മുന്നണികള്‍ക്ക് കഴിയാത്തത് മോദിയുടെ ജനപ്രിയ പദ്ധതികള്‍ കാരണമാണ്. സംസ്ഥാനത്ത് ക്രൈസ്തവര്‍ മോദി അനുകൂല നിലപാടിലേക്ക് വരുന്നത് എന്‍.ഡി.എയുടെ മുന്നേറ്റത്തിന് കാരണമാവുമെന്നും പത്തനംത്തിട്ടയില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ മുസ്ലിം ലീഗിന്റെ അപ്രമാദിത്വവും ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ട്കെട്ടും ലൗജിഹാദും വിദേശ രാജ്യങ്ങളിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളും ക്രൈസ്തവ വിഭാഗത്തിന് കോണ്‍ഗ്രസിനോട് അസംതൃപ്തിക്ക് കാരണമാവുന്നുണ്ട്. സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ മുസ്ലിം വര്‍ഗീയവാദികളുടെ അസഹിഷ്ണുത ക്രിസ്ത്യാനികളെ ആശങ്കയിലാക്കുന്നുണ്ട്. മോദിയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മലപ്പുറം ജില്ലയിലുള്‍പ്പെടെ മുസ്ലിം സ്ത്രീകളെ പോലും ബി.ജെ.പിയിലേക്ക് എത്തിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പില്‍ ബീഫ് ആയിരുന്നു ഇടതുപക്ഷത്തിന്റെ പ്രാധാന പ്രചരണവിഷയം. എന്നാല്‍ ഇത്തവണ അതിന് അവര്‍ക്ക് കഴിയുന്നില്ല. തിരഞ്ഞെടുപ്പില്‍ ഏറ്റവും നേട്ടമുണ്ടാക്കുക എന്‍.ഡി.എ ആയിരിക്കും. പത്തനംത്തിട്ടയില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കുക ബിജെപിയാണ്. ഭൂരിഭാഗം ജില്ലകളിലും എല്‍.ഡി.എഫുമായിട്ടും ചുരുക്കം ചില ജില്ലകളില്‍ യു.ഡി.എഫുമായിട്ടും ആണ് എന്‍.ഡി.എയുടെ മത്സരം. ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നുറപ്പുള്ള സ്ഥലങ്ങളില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ് ഐക്യം നിലവില്‍ വന്നു കഴിഞ്ഞു. അഴിമതി തന്നെയാവും തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാകുക. പിണറായി സര്‍ക്കാരിന്റെ കള്ളക്കടത്ത്, രാജ്യദ്രോഹം, കള്ളപ്പണം എന്നിവ ഉയര്‍ത്തുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടു. ആദ്യമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും ഒരേപോലെ അഴിമതി ആരോപണം നേരിടുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയതു കൊണ്ടാണ് അഴിമതികള്‍ പുറത്തായത്. യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് പിന്നിലും ബി.ജെ.പിയാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതായി സുരേന്ദ്രന് പറഞ്ഞു. നിരവധി തവണ സംസ്ഥാനം ഭരിച്ച പാര്‍ട്ടിയുടെ നേതാവില്‍ നിന്നും ഇത്തരം നിലവാരമില്ലാത്ത വാക്കുകള്‍ വരുന്നത് സ്വബോധം നഷ്ടപ്പെട്ടതു കൊണ്ടാണ്.
ശബരിമലയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ഇപ്പോഴും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുകയാണ്. നിലപാട് മാറ്റിയെന്ന് പറഞ്ഞതു കൊണ്ടൊന്നും കാര്യമില്ല നെയ്യഭിഷേകം പോലും നടത്തേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സി.എം രവീന്ദ്രനെ ആശുപത്രിയില്‍ കിടത്തുന്നത് സിപിഎമ്മിന്റെ പാഴ് ശ്രമമാണ്. എത്രകാലം ഇങ്ങനെ ആശുപത്രിയില്‍ കിടത്താനാകുമെന്ന് അവര്‍ ചിന്തിക്കണം. ഇപ്പോഴത്തെ കെ-റെയില്‍ പദ്ധതിയോട് യോജിപ്പില്ല. പദ്ധതി നടപ്പാക്കുന്നത് കണ്‍സള്‍ട്ടന്‍സി അടിച്ചുമാറ്റാന്‍ വേണ്ടിയാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: