തിരുവനന്തപുരം: പാര്‍ട്ടി ഓഫീസിലെ ഒളി ക്യാമറ വിവാദത്തില്‍ കുടുങ്ങിയ സിപിഎം നേതാവ് കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റ്. സിപിഎം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയായ ഗോപി കോട്ടമുറിക്കലിനെ കേരള ബാങ്കിന്റെ പ്രിസിഡന്റായി നിയമിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്.
കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകള്‍ കേരളം ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം മാറി നില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കും. കേരള ബാങ്കിന്റെ അനുകൂല്യങ്ങള്‍ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല. വിട്ടു നില്‍ക്കാനുള്ള തീരുമാനത്തിന് നേതൃത്വം നല്കിയവര് പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഎസ്-പിണറായി പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് പോരടിച്ച കാലത്ത് എറണാകുളത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു ഗോപി കോട്ടമുറിക്കല്‍. വിഎസ് അച്യുതാനന്ദന് സിപിഎം സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചപ്പോള്‍ തീരുമാനത്തെ എതിര്‍ത്ത് ആദ്യ പ്രമേയം പാസ്സായതും ലെനില്‍ സെന്ററില്‍ നിന്നായിരുന്നു. വിഎസ് അച്യുതാനന്ദന് വേണ്ടി ശക്തമായി നിലകൊണ്ട ആ ജില്ലാ കമ്മറ്റിയുടെ സെക്രട്ടറി ഗോപി കോട്ടമുറിക്കലായിരുന്നു. ഇതിനിടെയാണ് കമ്മറ്റി ഓഫീസായ ലെനിന് സെന്ററിലെ ഒളി ക്യാമറയില്‍ ഇദേഹം കുടുങ്ങുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് 2012ല്‍ ജില്ലാ സെക്രട്ടറി പദത്തില്‍ നിന്ന് ഗോപി കോട്ടമുറിക്കലിനെ മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: