തൃശൂര്‍: ആന്ധ്രയില്‍ നിന്ന് അരി ലോറിയില്‍ കടത്തിയ 15 കിലോ ഉണക്ക കഞ്ചാവുമായി രണ്ടു പേര് പിടിയില്‍. ആലപ്പുഴ ഹരിപ്പാട് മാഞ്ഞാടിയില്‍ അനീഷ് (36), കൊല്ലം ഏരൂര്‍ പാണയം ദേശത്ത് സജീവന് (39) എന്നിവരെയാണ് കൊരട്ടി ജങ്ഷനില്‍ വച്ച് നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി പിടികൂടിയത്. ഇവര്‍ നിരവധി ലഹരി മരുന്ന് കേസുകളില്‍ പ്രതികളാണ്.
കൊല്ലം, എറണാകുളം ജില്ലയിലെ കഞ്ചാവ് കച്ചവടക്കാര്‍ക്ക് നേരിട്ട് എത്തിച്ച് കൊടുക്കാന്‍ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പശ്ചിമ ബംഗാളിലെ സിലുഗുരിയിലേക്ക് കശുവണ്ടി ലോഡുമായി പോയ ലോറി തിരിച്ച് ആന്ധ്രയിലെത്തി രാജമുന്ദ്രിയില്‍ നിന്ന് അരി ലോഡ് എടുത്ത് അതിനോടൊപ്പം കഞ്ചാവും കയറ്റി വരുകയായിരുന്നു. മുന്‍പ് കേരളത്തിലെ വിവിധയിടങ്ങളില്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷണ വിധേയമാക്കിയതില്‍ നിന്നാണ് പശ്ചിമ ബംഗാളിലേക്കും, ബീഹാറിലേക്കും ലോറി ഡ്രൈവറായി മാസത്തില്‍ പല തവണ പോയി വരുന്ന അനീഷിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഒരു സഹായിയോടൊപ്പം കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവരുന്നതായി അറിഞ്ഞത്. പോളിത്തീന്‍ കവറില്‍ പൊതിഞ്ഞാണ് കഞ്ചാവ് കടത്തിയിരുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നു വരുന്ന ‘ ഡാര്‍ക്ക് നൈറ്റ് ഹണ്ടിങ് ‘ എന്ന പരിശോധനയില്‍ കഴിഞ്ഞ ദിവസം പിടിയിലായ യുവാക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. സമീപകാലത്ത് ജില്ലയില്‍ നടന്ന ഏറ്റവും വലിയ തുടര്‍ കഞ്ചാവ് വേട്ടയാണിത്.
ഡിസിആര്‍ബി ഡിവൈഎസ്പി എ. രാമചന്ദ്രന്, ചാലക്കുടി ഡിവൈഎസ്പി സി.ആര് സന്തോഷ്, കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ ബി.കെ, കൊരട്ടി എസ്ഐമാരായ ഷാജു എടത്താടന്‍ , സജി വര്‍ഗ്ഗീസ്, പ്രത്യേകാന്വേഷണ സംഘത്തിലെ എഎസ്ഐമാരായ ജിനുമോന്‍ തച്ചേത്ത്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, സീനിയര്‍ സിപിഒമാരായ വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, ഹൈടെക് സെല്‍ പോലീസ് ഉദ്യോഗസ്ഥരായ മനോജ്, മനു, കൊരട്ടി സ്റ്റേഷനിലെ എഎസ്ഐമാരായ എം.എസ്. പ്രദീപ്, ഷിബു, ചന്ദ്രന്, സുധീര്‍ പി, സീനിയര്‍ സിപിഒമാരായ ബിജു എം.ബി, രഞ്ജിത്ത് വി.ആര്, ഹോം ഗാര്‍ഡുമാരായ രവീന്ദ്രന്, ജയന്, ജോയി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ ഇന്ന് കൊവിഡ് പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: