കോഴിക്കോട്: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ശ്രദ്ധാഞ്ജലി. ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കുണ്ടായിത്തോടിലെ തറവാട്ടു വീട്ടിലെത്തി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
സന്ദീപ് ഉണ്ണികൃഷ്ണന്റെ ചിത്ര ത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണപ്രഭാഷണവും നടത്തി. ബിജെപി ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, കോര്പ്പറേഷന് ചെറുവണ്ണൂര്‍ വെസ്റ്റ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. സാബുലാല്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: