ന്യൂദല്‍ഹി: രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ 14.7 ശതമാനം കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. 18.9 ശതമാനം രോഗികളുള്ള മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് കേരളത്തിലാണ്. സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാജ്യത്തെ കോവിഡ് സ്ഥിതി അത്യന്തം മോശമായ അവസ്ഥയിലാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രതിരോധത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നടപടി സ്വീകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗരേഖകള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയം മറന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കണം. കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേതൃത്വം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: