കല്ലുവാതുക്കല്‍: തെരഞ്ഞെടുപ്പ് പോരിന് ചൂടേറുമ്പോഴും വരാന്‍ പോകുന്ന വരള്‍ച്ചയെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് കല്ലുവാതുക്കലിലെ ജനങ്ങള്‍. ജനപ്രതിനിധികളോട് അവര്‍ക്കുള്ളത് ‘ദാഹജലമെങ്കിലും നല്കാനാവുമോ’ എന്ന ചോദ്യം മാത്രം. കോരിച്ചൊരിയുന്ന മഴയത്തും കുടിനീരിനായി നെട്ടോട്ടമോടുന്ന അവസ്ഥ. ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ കുടിവെള്ളപ്രശ്നം പരിഹരിക്കാര് ഇത്രകാലവും തയ്യാറായിട്ടില്ല.
ഗ്രാമപ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുെവച്ചത്. സ്വജല്ധാരാപദ്ധതിയും ജപ്പാന് കുടിവെള്ളപദ്ധതിയും. സമീപത്തുള്ള ചിറക്കര, പൂതക്കുളം, ചാത്തന്നൂര്‍ പഞ്ചായത്തുകള്‍ ജപ്പാന് കുടിവെള്ളമെത്തിക്കാന്‍ അപേക്ഷ നല്കി. കല്ലുവാതുക്കല്‍ പഞ്ചായത്താകട്ടെ സ്വജല്‍ധാര പദ്ധതിയും ആവശ്യപ്പെട്ടു. 23 വാര്‍ഡുകളിലും കുടിവെള്ളസമിതി രൂപീകരിച്ച് വസ്തുവാങ്ങി ടാങ്കും കിണറും നിര്‍മിച്ച് പദ്ധതി ആരംഭിച്ചു.
ഉപഭോക്തൃവിഹിതവുംകൂടി ചേര്‍ത്താണ് പദ്ധതി തുടങ്ങിയത്. ചില സ്ഥലങ്ങളില്‍ മുപ്പത് കുടുംബങ്ങളുമായി തുടങ്ങിയ പദ്ധതി പിന്നീട് 60 മുതല്‍ 100 വരെയുള്ള കുടുംബങ്ങളിലേക്ക് വ്യാപിച്ചു. പല കാരണങ്ങളാല്‍ ഒരു വര്‍ഷത്തിനകം പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചു. പ്രവര്‍ത്തനം തുടരുന്നവയില് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വെള്ളം ലഭിക്കാതെയുമായി. ഈ ടാങ്കുകള്‍ വൃത്തിയാക്കിയിട്ടുതന്നെ വര്‍ഷങ്ങളായി. ഇപ്പോള്‍ മിക്ക വാര്‍ഡുകളിലും സ്മാരകമായി കുടിവെള്ളമില്ലാത്ത വാട്ടര്‍ ടാങ്കുകള്‍ മാത്രം. വേനല്‍ക്കാലത്ത് ദാഹജലത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
മഴ പെയ്തിട്ടും വെള്ളമെത്താത്ത ഇടങ്ങളില്‍ ഇപ്പോഴും 500 ലിറ്റര്‍ ജലത്തിന് 250 രൂപമുതല്‍ 400 രൂപവരെ വില നല്കി വാങ്ങുകയാണ്. പൂതക്കുളം പഞ്ചായത്തില്‍നിന്ന് പാരിപ്പള്ളി ടൗണ്‍, പാമ്പുറം വാര്‍ഡുകളിലേക്കും ചാത്തന്നൂര്‍ പഞ്ചായത്തില്‍നിന്ന് അടുതല, വരിഞ്ഞം വാര്‍ഡുകളിലേക്കും ജപ്പാന് കുടിവെള്ളം കടം വാങ്ങേണ്ട ഗതികേടിലാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍. ജപ്പാന് കുടിവെള്ള പദ്ധതി നിലവിലുള്ള സ്വജല്ധാരാപദ്ധതിയുമായി ബന്ധപ്പെടുത്തുകയോ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്ത് കീറാമുട്ടിയായി നില്ക്കുന്ന കുടിവെള്ളവിതരണത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുടിവെള്ളം മുട്ടി കോളനികള്‍
ജില്ലയില്‍ ഏറ്റവുമധികം പട്ടികജാതി കോളനികളുള്ള, പൊതുവിഭാഗത്തില്‍പ്പെട്ട ഗ്രാമപ്പഞ്ചായത്താണ് കല്ലുവാതുക്കല്‍. 24 പട്ടികജാതി കോളനികളാണ് ഇവിടെയുള്ളത്. കോളനികളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഗ്രാമപ്പഞ്ചായത്ത് വളരെ പിന്നാക്കമാണെന്ന് കോളനിവാസികള്‍ കുറ്റപ്പെടുത്തുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ ഇവിടെ നടപ്പാക്കിയ പദ്ധതികള്‍ എല്ലാം തന്നെ പൂര്‍ണ്ണപരാജയമായി. പല പദ്ധതികളും പാതി വഴിയില്‍ ഉപേക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: