കൊല്ലം: തെരഞ്ഞെടുപ്പ് അടുത്താല്‍ പ്രകടനപത്രിക ഇറക്കുക എല്ലാ പാര്‍ട്ടികളെ സംബന്ധിച്ചും പ്രധാനമാണ്. പാര്‍ട്ടികളില്‍ ഇല്ലാത്ത സ്ഥാനാര്‍ഥികള്‍ സ്വന്തം നിലയില്‍ പ്രകടനപത്രികകളിറക്കും. എല്ലാ വാഗ്ദാനങ്ങളും അതില്‍ ഉള്‍പ്പെടുത്തും.
ഈ പതിവിന് മാറ്റം കുറിക്കുകയാണ് ഒരു റസിഡന്റ്സ് അസോസിയേഷന്. ഉളിയക്കോവില്‍ റസിഡന്റ്സ് അസോസിയേഷനാണ് സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും അങ്ങോട്ട് പ്രകടനപത്രിക കൈമാറികൊണ്ട് വ്യത്യസ്തരാകുന്നത്. വെറുതെ കൊടുത്തതല്ല, രണ്ടുപതിറ്റാണ്ടായി 150 വീടുകളുള്ള നഗറില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതികള്‍ വിവരിച്ചുകൊണ്ടാണിത്. മാലിന്യനിര്‍മാര്‍ജനം, പ്ലാസ്റ്റിക് ഉത്പന്ന ബഹിഷ്കരണം, ശുചീകരണം, ആരോഗ്യപരിപാലനം, കുട്ടികളുടെ മനോവികാസം, വയോജനങ്ങളുടെ ക്ഷേമം, പച്ചക്കറികൃഷി തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയത് അക്കമിട്ടുനിരത്തുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാഭ്യാസം, കൃഷി, പാര്‍പ്പിടം, ആരോഗ്യം, പൊതുകാര്യം എന്നീ തലവാചകങ്ങളിലായി 55 നിര്‍ദേശങ്ങള്‍ പ്രകടനപത്രികകയില്‍ മുന്നോട്ടുവയ്ക്കുന്നു. മത്സരിക്കുന്നതില്‍ മിടുക്കന്മാരെന്ന് തോന്നിയ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തപാല്‍ വഴിയും മുഖ്യാധാര പാര്‍ട്ടികളുടെ ഓഫീസുകളിലേക്ക് ഇ-മെയില്‍ വഴിയും പത്രികകള്‍ എത്തിച്ചതായി നഗര്‍ സെക്രട്ടറി മോഹനകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: