തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളുകളിലെത്തണം. 50 ശതമാനം പേര് ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം. ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സ്കൂളുകളുടെ പ്രവര്‍ത്തനം ചെറിയ തോതിലെങ്കിലും പുനരാരംഭിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ജനുവരി പകുതിയോടെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങുന്നതും പരിഗണനയിലാണ്. കോവിഡ് വ്യാപനം വിലയിരുത്തി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ അറിയിച്ചിരുന്നു. വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂവെന്നായിരുന്നു കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: