തിരുവല്ല: വൃശ്ചിക മാസത്തിലെ കാര്‍ത്തിക ദിനമായ നവംബര്‍ 29ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ ശബരിമല അയ്യപ്പ സേവാ സമാജം തീരുമാനിച്ചു. അന്ന് വൈകിട്ട് ആറിന് കാസര്‍കോടു മുതല്‍ പാറശ്ശാല വരെ കേരളമൊട്ടാകെ ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും അയ്യപ്പഭക്തന്മാര് ഒന്നിച്ചുകൂടി ശരണം വിളിച്ച് ദീപം തെളിക്കും.
ശബരിമലയില്‍ ആചാരലംഘനം നടന്നതിന്റെ തീവ്രമായ സ്മരണകളും നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആചാരലംഘനങ്ങളും തിരുത്താന്‍ വേണ്ടി ഗൗരവമായി പ്രവര്‍ത്തിക്കുവാന്‍ സമാജം തീരുമാനിച്ചു. ഹൈന്ദവ ആചാരങ്ങളോടും ക്ഷേത്രങ്ങളോടും വസ്തുത മനസ്സിലാക്കാതെയുള്ള സര്‍ക്കാരിന്റെയും അവിശ്വാസികളുടെയും സമീപനം മാറേണ്ടതുണ്ട്.
ആചാരം സംരക്ഷിക്കാനുള്ള ശക്തമായ തീരുമാനങ്ങളോടെ പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞ സമാജം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. എല്ലാ വിശ്വാസികളും ഹൈന്ദവസംഘടനകളും യജ്ഞത്തില്‍ അത് പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന അധ്യക്ഷന്‍ അക്കീരമന്‍ കാളിദാസന് ഭട്ടതിരിപ്പാടും ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷനും അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: